കക്കോവ്: വാഴക്കാട് പരേതനായ കൊയപ്പത്തൊടി വല്ലങ്ങോട്ട് ഹുസ്സയിന് ഹാജിയുടെ മകളും കക്കോവ് സി.കെ. കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഭാര്യയുമായ കെ.വി. ജമീല (79) നിര്യാതയായി. മുജാഹിദ് വനിത വിഭാഗത്തിന്റെയും മഹിളാ സമാജത്തിന്റെയും ആദ്യകാല പ്രവർത്തകയായിരുന്നു.
മക്കള്‍: ഡോ. നിയാസ് (കോയാസ് ഹോസ്പിറ്റല്‍), ഫൈമിന (കക്കോവ് സ്കൂള്‍ മുന്‍ ഓഫിസ് ജീവനക്കാരി), നസീം സാബ (അധ്യാപിക, കക്കോവ് ഹൈസ്കൂള്‍). മരുമക്കള്‍: അബ്ദുൽ മജീദ് മാവൂർ (റിട്ട. എൻജിനീയർ, വാട്ടര്‍ അതോറിറ്റി), ഫാത്തിമ ഫർസാന ചാക്കീരി, അഡ്വ. ഉമർ പയ്യടിമേത്തൽ.
സഹോദരങ്ങള്‍: ഹബീബ്, സാലിഹ്, സുബൈദ മൊയ്തീന്, സുലൈഖ ജലീല്‍, സുഹറ അബ്ദു, പരേതരായ ഹഫ്സ മുഹമ്മദ് കോയ, സഊദ ഉമ്മര്‍.