പൊന്നാനി: ദീർഘകാലം പൊന്നാനി എം.ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന പാടാരിയകത്ത് സൈതുട്ടി മാസ്റ്റർ (89) നിര്യാതനായി.
മൗനത്തുൽ ഇസ്ലാം സഭ മെംബർ, എം.ഐ സ്കൂൾ കറസ്പോണ്ടന്റ്, എം.ഐ ഇംഗ്ലീഷ് മീഡിയം എച്ച്.എം, മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ, പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറർ, പൊന്നാനി മുസ്ലിം സർവിസ് സൊസൈറ്റി സ്ഥാപകാംഗം, കെ.എസ്.എസ്.പി.യു പൊന്നാനി ഏരിയ നഗരം മേഖല അംഗം, പൊന്നാനി ടൗൺ ബ്ലോക്ക് കമ്മിറ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ കെ.വി.സി. മുഹമ്മദ്. മാതാവ്: പരേതയായ കദീജ. ഭാര്യ: പരേതയായ ചോഴിമാടത്തിൽ ഖദീജ. മക്കൾ: സി. മുജീബ് റഹ്മാൻ (റിട്ട. അസി. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), സി. ഹബീബ് റഹ്മാൻ (റിട്ട. ജനറൽ മാനേജർ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ), സി. ഹാഫിസ് റഹ്മാൻ (അജ്മാൻ), സുബൈദ, സി. ഫൗസിയ (റിട്ട. എം.ഐ ഹൈസ്കൂൾ അധ്യാപിക).
മരുമക്കൾ: എ.എം. മുഹമ്മദ് സാലിഹ്, കെ. ബദറുദ്ദീൻ, പി.വി. സൈന, ടി.കെ. നഫീസു, ഷീബ ഹാഫിസ് (അധ്യാപിക, എം.ഐ ബോയ്സ്). സഹോദരങ്ങൾ: പി. അബ്ദുൽ മജീദ് (റിട്ട. സൗദി എയർലൈൻസ്, ജിദ്ദ), ആമിനു, പരേതയായ ബീവി. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.