ഏലംകുളം: വിവിധ സർക്കാർ കോളജുകളിൽ അറബി ഭാഷാ അധ്യാപകനായും പ്രിൻസിപ്പലായും ദീർഘകാലം സേവനംചെയ്ത ഏലംകുളം എളാട് റിട്ട. പ്രഫ. പാലക്കാപ്പറമ്പിൽ അബൂബക്കർ ഫലകി (88) നിര്യാതനായി.
കേരള നദ്വത്തുൽ മുജാഹിദ്ദീൻ (കെ.എൻ.എം) മുൻ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റായിരുന്നു. കാസർകോട്, പെരിന്തൽമണ്ണ ഗവ. പി.ടി.എം, തിരുവനന്തപുരം ഗവ. വിമൻസ് കോളജ്, കോഴിക്കോട് ഗവ. ആർട്സ് കോളജ് എന്നിവിടങ്ങളിൽ അറബിക് പ്രഫസറായിരുന്നു.
മേപ്പയൂർ സലഫി കോളജ്, പെരുമ്പിലാവ് അൻസാർ കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യമാർ: പരേതയായ പൂഴിക്കുന്നത്ത് ആയിഷ (മൂർക്കനാട്), സക്കീന (ക്ലാരി മൂച്ചിക്കൽ). മക്കൾ: സിറാജുദ്ദീൻ, അബ്ദുൽ സത്താർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), സഫിയ, അബ്ദുല്ല ഫാറൂഖി (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, കുന്നക്കാവ്), സൗദ, ആബിദ, മറിയ സകിയ്യ, ആമിന, ഡോ. അബ്ദുൽ മലിക് (ഒഫ്താൽമോളജിസ്റ്റ്, ജില്ല ആശുപത്രി, തിരൂർ).
മരുമക്കൾ: ചീരാൻത്തൊടി ഹഫ്സ (വണ്ടൂർ), ചോലയിൽ കക്കാട്ട് ആബിദ (തിരൂർക്കാട്), മാടാല ഇസ്മായിൽ മാസ്റ്റർ (മുതുകുർശ്ശി), നടുവിലെ വളപ്പിൽ ആരിഫ (കുമരനല്ലൂർ), ചോലയിൽ അബ്ദുൽ ലത്തീഫ് (മാരായമംഗലം), ചോരമ്പറ്റ മുഹമ്മദാലി (ചെറുകര), പൂളക്കുണ്ടൻ മൻസൂർ (കുഴിപ്പുറം), കിഴക്കേതലക്കൽ എസ്.എം.എ. ബഷീർ കുന്നപ്പള്ളി (ആർ.എ. പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസ്, മലപ്പുറം) ഡോ. കറുത്തേടത്ത് സലീല (പ്രാഥമിക ആരോഗ്യകേന്ദ്രം, ക്ലാരി മൂച്ചിക്കൽ).