മക്കരപ്പറമ്പ്: വറ്റല്ലൂർ ജനകീയ കൂട്ടായ്മയുടെ ശില്പിയും ജീവകാരുണ്യ പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ഒട്ടുമ്മൽ മുഹമ്മദ് അലി എന്ന ഒ.എം.(52) നിര്യാതനായി. പ്രിയദർശിനി കൾച്ചറൽ ആൻഡ് വെൽഫെയർ സൊസൈറ്റി സ്ഥാപക പ്രസിഡൻന്റ്, മങ്കട ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്, കൂട്ടിലങ്ങാടി ഒ.എം. ബേക്കറി ഉടമ, കേരള വ്യാപാരി വ്യസായി ഏകോപന സമിതി വറ്റലൂർ, കുറുവ ,യൂനിറ്റ് പ്രഥമ ജനറൽ സെക്രട്ടറി, വറ്റലൂർ ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി, വറ്റലൂർ മേക്കുളബ് മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി, പാലിയേറ്റീവ് പ്രവർത്തകൻ, മുൻകാല മുസ്ലിം ലീഗ്പ്രവർത്തകൻ, മക്കരപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് കളക്ഷൻ ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ മൊയ്തീൻ കുട്ടി. മാതാവ്: ഹാജറുമ്മ (കൊളത്തൂർ).
ഭാര്യ: ഹസീന കാവുങ്ങൽ (മക്കരപ്പറമ്പ്). മക്കൾ: ദിൽഷാദ്, ദിൽഷിദ, ദിൽന. മരുമക്കൾ: അസ്ജദ് (മുണ്ടുപറമ്പ്), ധാനി (കുളത്തൂർ), സഫ്വാന (ഫറോക്ക്). സഹോദരങ്ങൾ: പാത്തു, സഫിയ, കദീജ, സുലൈഖ, ഹസീന, സാജിദ, ഹംസ (ഖത്തർ).