കോട്ടക്കൽ: എടരിക്കോട് അരീക്കൽ പരേതനായ കോഴിക്കൽ മരക്കാർ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സുബൈദ, അസ്മാബി, ഫൗസിയ, മറിയാമു, ഇഖ്ബാൽ ഹാജി (ത്വയ്ബ ട്രാവൽസ്), ബഷീർ, മുഹമ്മദ് അൻവർ, പരേതനായ മൊയ്തീൻ. മരുമക്കൾ: പട്ടർകടവൻ അബ്ദുറഹീം ഹാജി, പരവക്കൽ അബ്ദുൽ കരീം, തൈക്കാടൻ ബീരാൻ, ഹാജിറ, ഫാത്തിമ, സഫരിയ്യ, ഫസീല, പരേതനായ സി.എച്ച്. അബൂയൂസുഫ് കുരിക്കൾ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഞാറത്തടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.