രാമപുരം: കടുങ്ങപുരം പോസ്റ്റ് ഓഫിസ്പ്പടി കുയിലൻതൊടി അസൈനാർ ഹാജി (77) നിര്യാതനായി. മഹല്ല് കാരണവരും മുൻ മഹല്ല് വൈസ് പ്രസിഡന്റും മഅദിനുൽ ഉലൂം മദ്റസ കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: കദീജ ചക്കിങ്ങതൊടി (കടുങ്ങപുരം).
മക്കൾ: കെ.ടി. അബ്ദുൽ കരീം പുഴക്കാട്ടിരി (യാംബു കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി, ഇസ്ലാമിക് സെന്റർ സെക്രട്ടറി), കുഞ്ഞിമുഹമ്മദ്, ഷറഫുദ്ദീൻ, ശിഹാബ്, ഹസീന, റഹിയാനത്ത്, നജ്മുന്നീസ, സബീല.
മരുമക്കൾ: യൂസഫ് തായത്ര (കട്ടിലശ്ശേരി), കുഞ്ഞി മുഹമ്മദ്കുട്ടി (പറങ്കിമൂച്ചിക്കൽ), യൂനുസ് (അങ്ങാടിപ്പുറം), അബ്ദുൽ ഗഫൂർ (മണ്ണാർക്കാട്), നുസ്രത്ത് മിനി (പെരിന്തൽമണ്ണ), സുൽഫത്ത് (ചേങ്ങോട്ടൂർ), മുബീന (വെള്ളില), ഫസീല (കടുങ്ങപുരം).
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, പരേതരായ അബൂബക്കർ, മുഹമ്മദ്, സൈനബ മാമ്പ്രതൊടി (അരിപ്ര).