തിരൂർ: കൂട്ടായി ഹൈസ്കൂൾ മുൻ ജീവനക്കാരനും കൂട്ടായി ഹിറ മസ്ജിദ് മുതവല്ലിയും സാമൂഹിക സംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വളപ്പിൽ മായിൻ (77) നിര്യാതനായി.ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകൻ, ഹൽഖ നാസിം, സെക്രട്ടറി, വെൽഫെയർ പാർട്ടി മംഗലം പഞ്ചായത്ത് പ്രസിഡന്റ്, ഹിറാ മസ്ജിദ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ആസിയ. മക്കൾ: ഫൗസി ഖദീജ, ഷമീമ, മുബീന, മുനീറ, ഫെബീന.മരുമക്കൾ: സുബൈർ പൊന്നാനി, മുജീബ് പൊന്നാനി, സിറാജ്. സഹോദരങ്ങൾ: അഹമ്മദ്, ഉസ്മാൻ, അബൂബക്കർ, അബ്ദുല്ലക്കുട്ടി, അബ്ദുറഹ്മാൻ, ജമീല, ആയിശ ബീവി, ജലീൽ പൊന്നാനി, പരേതനായ ശറഫുദ്ദീൻ പൊന്നാനി.