തേഞ്ഞിപ്പലം: പാണമ്പ്ര കന്യാവിൽ എ.പി. അലവി ഹാജി (75) നിര്യാതനായി. പാണമ്പ്രയിൽ ദീർഘകാലം വ്യാപാരിയായിരുന്നു.
ഭാര്യ: കെ.സി. ഫാത്തിമ (പുളിക്കൽ വലിയപറമ്പ്). മക്കൾ: അബ്ദുൽ ഖാദർ (ദമ്മാം), മുഹമ്മദ് ഇഖ്ബാൽ (ദമ്മാം), സാബിറ, സുലൈഖ (ടീച്ചർ, നവഭാരത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, വട്ടപ്പറമ്പ്, പെരുവള്ളൂർ), ജമീല (ചേലേമ്പ്ര പഞ്ചായത്ത് മെംബർ, മുൻ പ്രസിഡന്റ്), റംല.
മരുമക്കൾ: അബ്ദുസ്സലാം (ചേലേമ്പ്ര പനയപ്പുറം), അബ്ദുൽ കരീം പുത്തൂർ പള്ളിക്കൽ), അബ്ദുൽ അലി (സെക്രട്ടറി, ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി), കെ. സൈതലവി (ആൽപറമ്പ്), നുബൈല (ഇടിമുഴിക്കൽ), ഉമ്മുഹബീബ (കുന്നത്തുപറമ്പ്). സഹോദരങ്ങൾ: ഫാത്തിമക്കുട്ടി, ആയിശക്കുട്ടി, അസ്സൈൻ.