കിഴിശ്ശേരി: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ താലൂക്ക് മുശാവറ അംഗവുമായ മുണ്ടക്കല്‍ പൊന്നാടന്‍ ലാങ്ങോട്ടില് പി. മൊയ്തീന് മുസ്ലിയാര് (82) നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് അംഗവും മുണ്ടക്കല്‍ നജാത്ത് ജുമാമസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യമാര്‍: പരേതയായ ഫാത്തിമ, റംല. മക്കള്‍: മുഹമ്മദ് നാസര്‍ മുസ്ലിയാര്, അബ്ദുറഹീം, മുഹമ്മദ് സാലിഹ്, സഅദ്ദീന് ഫാളിലി, സുബൈദ സല്‍മാബി, സൗദ, സാബിറ. മരുമക്കള്‍: മൊയ്തീന്, സാലിം അഹ്സനി, ബാബു, ജമീല, മൈമൂന, ശരീഫ, ഹസീന.