താനാളൂർ: താനാളൂർ പകരയിലെ പൗരപ്രമുഖനും മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവും ആദ്യകാല കോൺഗ്രസ് നേതാവും ഇസ്ലാഹി പ്രവർത്തകനുമായ പുക്ലാശ്ശേരി ആലസ്സൻ കുട്ടി ഹാജി (82) നിര്യാതനായി.
താനാളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, താനൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ഡി.സി.സി മെംബർ, കെ.എൻ.എം താനാളൂർ മണ്ഡലം പ്രസിഡന്റ്, താനാളൂർ സർവിസ് ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തെയ്യമ്പാട്ടിൽ ബീരായുമ്മ. മക്കൾ: ഷരീഫ് എന്ന കുഞ്ഞിപ്പ, ജംഷീദ്, ജാസിർ, റംല, സക്കീന, സീനത്ത്, സാബിറ, സാജിത, ജസീന, പരേതരായ മുഹമ്മദ് എന്ന ബാവ, പാത്തുട്ടി എന്ന മാളു.
മരുമക്കൾ: പി.എസ്. മൊയ്തീൻകുട്ടി (താനാളൂർ), സൈനുദ്ദീൻ (ബംഗ്ലാവുംകുന്ന്), കെ.പി. അബ്ദുൽ വഹാബ് (ചേരുരാൽ ഹൈസ്കൂൾ അധ്യാപകൻ), ബഷീർ (തുവ്വൂർ), അമീർ ഹംസ (പറവന്നൂർ), ഇബ്രാഹിംകുട്ടി (പറവന്നൂർ), റസിയ, സുലൈഖ, സഹ്ല, ഫൗസിയ, പരേതനായ അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പകര മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.