പടിഞ്ഞാറ്റുമുറി: യജുർവേദ പണ്ഡിതനും മേതൃക്കോവിൽ കീഴ്തൃക്കോവിൽ ക്ഷേത്രം മാനേജിങ് ട്രസ്റ്റിയുമായിരുന്ന കടക്കോട്ടുതലമന പശുപതി നമ്പൂതിരി (93) നിര്യാതനായി. ഭാര്യ: പരേതയായ ഉമാദേവി അന്തർജനം (മേപ്പോയിലത്ത് മന). മക്കൾ: ഗായത്രി, പ്രസന്ന, നാരായണൻ എന്ന കുട്ടൻ (കേന്ദ്ര ആഭ്യന്തരവകുപ്പ്), ബ്രഹ്മദത്തൻ (മേൽശാന്തി, വൈരങ്കോട് ക്ഷേത്രം), ശശിഭൂഷണൻ (കേന്ദ്ര ആഭ്യന്തരവകുപ്പ്), സജിത്കുമാർ (സുന്ദരം ഫിനാൻസ്). മരുമക്കൾ: എ.എൻ. ദിവാകരൻ നമ്പൂതിരി (ആലക്കാട്ട് മന), സുഷ (പഴയത്ത് മന), പ്രിയ (വെള്ളിയോട് ഇല്ലം), ഉമ (നെടുമ്പോഴി മന), ദിവ്യ (പാറോലി മന), പരേതനായ കെ.എ. വാമനൻ ഭട്ടതിരി (നെടിയപറമ്പ് മന). സഹോദരങ്ങൾ: പരേതരായ കടക്കോടു തലമന നാരായണൻ നമ്പൂതിരി, ഉമാദേവി അന്തർജനം കൽപുഴ മന, ആര്യ അന്തർജനം കോതമംഗലത്തു മന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കടക്കോട്ടുതല മന ഇല്ലം വളപ്പിൽ.