കൽപകഞ്ചേരി: നിയന്ത്രണംവിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൽപകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസയാണ് (62) മരിച്ചത്. വാഹനം ഓടിച്ച മകൻ മുഹമ്മദ് നിഷാദിന് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം.
32 വർഷമായി ജി.എൽ.പി സ്കൂളിൽ പാചകത്തൊഴിലാളിയായ നബീസ മകനോടൊപ്പം സ്കൂളിലേക്കു വരുന്നതിനിടെ കൽപകഞ്ചേരി താഴെ ഇറക്കത്തിൽ ചെങ്കല്ലുമായി വന്ന ലോറിയിടിക്കുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ നബീസ സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറിയും ഡ്രൈവറെയും കൽപകഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
മക്കൾ: അസ്കർ, അൻവർ, റിയാസ്, നിഷാദ്, മുഹമ്മദ് ഇഖ്ബാൽ, ബുഷ്റമോൾ, സാജിദ, റഹീന, ഫസീല.
മരുമക്കൾ: നൗഷാദ്, ഫിറോസ്, നിയാസ്, ഷിബിലി, ആസിയ, ഫാത്തിമ സുഹറ, ഫർസാന. സഹോദരങ്ങൾ: മുയ്ദീൻ കുട്ടി, ഇബ്രാഹിം, മാറിയാമു, പാത്തുമ്മു, കദീജ.