മഞ്ചേരി: മുസ്ലിം ലീഗ് നേതാവും പ്രമുഖ കർഷകനും മത, സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന നറുകര ചക്കിട്ടത്തൊടി അലവി (നാണി -72) നിര്യാതനായി.മുസ്ലിം ലീഗ് സ്ഥാനാർഥിയായി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. നറുകര മുസ്ലിം ലീഗ് പ്രസിഡന്റ്, മുനിസിപ്പൽ പ്രവർത്തക സമിതി അംഗം, നറുകര ജി.യു.പി സ്കൂൾ പി.ടി.എ അംഗം, നറുകര മുബാറക് മസ്ജിദ് പ്രസിഡന്റ്, ചിറക്കൽ മസ്ജിദ് പ്രസിഡന്റ്, പട്ടർകുളം ഹയാത്തുൽ ഇസ്ലാം സംഘം കൗൺസിലർ, നറുകര പാടശേഖര സമിതി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ: മറിയക്കുട്ടി. മക്കൾ: ജാഫർ അലി, താജുൽ അമീൻ, താഹിറ, നുസ്റത്ത്. മരുമക്കൾ: റംലത്ത്, ഹസ്ന യാസ്മിൻ, അഷ്റഫ്, മുനീർ.