രാമപുരം: പുൽപ്പാടൻ ബഷീർ (53) നിര്യാതനായി. കടുങ്ങപുരം ഗവ. ഹൈസ്കൂൾ മുൻ പി.ടി.എ വൈസ് പ്രസിഡന്റ്, സി.പി.എം പൊട്ടിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗം, അക്ഷരാലയം വായനശാല നിർവാഹക സമിതി അംഗം, ബാലസംഘം പുഴക്കാട്ടിരി പഞ്ചായത്ത് കൺവീനർ, പരവക്കൽ ഐ.ടി.ഐ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ ഉണ്ണീൻ കുട്ടി. മാതാവ്: പരേതയായ പാത്തുക്കുട്ടി ഉമ്മ. ഭാര്യ: റംലത്ത്. മക്കൾ: ഹൈസം, ഹുസൈം, ഹിഷാം, മിൻഹ ഫാത്തിമ, ഹാസിം.
സഹോദരങ്ങൾ: കബീർ (സി.പി.എം പൊട്ടിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗം), അലവി, മുഹമ്മദ്, റഷീദ്, അലീമു, തിത്തുമ്മു, പരേതനായ അസീസ്.