കോട്ടക്കൽ: ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല മുൻ അസി. സെക്രട്ടറിയും കോട്ടക്കലിലെ വ്യാപാരിയുമായിരുന്ന അടാട്ടിൽ മൂസ (65) നിര്യാതനായി.ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) ഗവേണിങ് ബോഡി അംഗം, പാണ്ടിക്കാട് സൽവ കെയർ ഹോം സെക്രട്ടറി, കോട്ടക്കൽ മലബാർ എജുക്കേഷനൽ ട്രസ്റ്റ് അംഗം, ചങ്കുവെട്ടിക്കുണ്ട് മഹല്ല് ജോ. സെക്രട്ടറി, ശാന്തിവയൽ അൽഫുർഖാൻ സ്കൂൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.പിതാവ്: പരേതനായ കുഞ്ഞഹമ്മദ് കുട്ടി ഹാജി. ഭാര്യ: നൂർജഹാൻ തൂമ്പത്ത്. മക്കൾ: ഡോ. അഷ്കർ (ഡോ. അഷ്കർസ് ക്ലിനിക് മഞ്ചേരി), ഹഫ്സത്ത് (സൂപ്പർവൈസർ ഐ.സി.ഡി.എസ് ചേളാരി), അഫ്സൽ (സബ് എഡിറ്റർ, മാധ്യമം ദിനപത്രം), ഡോ. അംന, ഹനിയ ഹർഷ്.മരുമക്കൾ: അബ്ദുന്നാസർ നെച്ചിക്കാട്ട് (ജി.എച്ച്.എച്ച്.എസ്.എസ് തിരൂരങ്ങാടി), ഡോ. ജുനൈന ബീവി (അസി. പ്രഫസർ, മഞ്ചേരി മെഡിക്കൽ കോളജ്), അഹ്സൻ ഫാറൂഖ് കൊണ്ടോട്ടി, ഡോ. ഹന്ന പാറക്കടവ്, സഹോദരങ്ങൾ: അബ്ദുസ്സമദ്, സുഹ്റ, സഫിയ. പരേതരായ കോയ, ഫാത്തിമ, ഇയ്യാത്തുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചങ്കുവെട്ടിക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.