രാമപുരം: രാമപുരം മഹല്ല് മുൻ ഖാദി പരേതനായ ചക്കംതൊടി മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുസമദ് (68) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും റിട്ട. രാമപുരം സഹകരണ ബാങ്ക് ജീവനക്കാരനും ആദ്യകാല റേഷൻ ഷോപ്പ് ലൈസൻസിയുമാണ്. രാമപുരം മഹല്ല് ജുമാമസ്ജിദ് പരിപാലകനുമായിരുന്നു. വിശാരത്തൊടി ആയിഷയാണ് മാതാവ്.ഭാര്യ: കുഴിയേങ്ങൽ റുഖിയ ചെട്ട്യാരങ്ങാടി (മക്കരപ്പറമ്പ്).
മക്കൾ: അബ്ദുൽ റസാഖ് (ജിദ്ദ), അബ്ദുൽ ഫത്താഹ് (ദമ്മാം), ഉമ്മുൽ ഐമൻ, കദീജ, മുനീറ. മരുമക്കൾ: മൊയ്തുട്ടി പാറമ്മൽ (വലമ്പൂർ), ശിഹാബുദീൻ എലികൊട്ടിൽ (വെള്ളില), പൂളേങ്കുന്നൻ മബ്റൂക് (വടക്കാങ്ങര), സുമയ്യ വേങ്ങശേരി (വടക്കാങ്ങര) ഷബീബ നടുവത്തുകളത്തിൽ (കൂട്ടിലങ്ങാടി).സഹോദരങ്ങൾ: അബ്ദുൽ സലാം, യൂസഫ് മുസ്ലിയാർ (മുൻ രാമപുരം മഹല്ല് ഖാദി) അബ്ദുല്ല, അബ്ദുൽ ഖാദർ (റിട്ട. ജില്ല സഹകരണ ബാങ്ക്) മൈമൂന (രാമപുരം), സൈനബ (പാങ്ങ്), ആയിഷ (തിരൂർക്കാട്), ഉമ്മുകുൽസു (രാമപുരം).