പെരിമ്പലം: കൊടുമ്പള്ളിക്കൽ ഹുസൈൻ കോയക്കുട്ടി തങ്ങൾ (83) നിര്യാതനായി. പാണായി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പാണായി മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്, മലപ്പുറം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇമ്പിച്ചി ബീവി. മക്കൾ: ജാഫറലി തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, ഹൈദരലി തങ്ങൾ, മൻസൂർ തങ്ങൾ, ആയിശാബീവി, ഫസീല, ഷഹബാനത്ത്, ആബിദ. മരുമക്കൾ: സൈതലവി കോയ തങ്ങൾ, യൂസുഫ് കോയ തങ്ങൾ, ഉമ്മുകുൽസു ബീവി, ഹഫ്സത്ത് ബീവി, റിസ് വാന, റാഹില, പരേതരായ മുത്തു കോയ തങ്ങൾ, ശരീഫ് തങ്ങൾ. സഹോദരങ്ങൾ: ഇമ്പിച്ചി കോയ തങ്ങൾ (റിട്ട. അധ്യാപകൻ), പൂക്കോയ തങ്ങൾ, കുഞ്ഞിക്കോയ തങ്ങൾ, പരേതനായ ആറ്റക്കോയ തങ്ങൾ, പരേതരായ ഇമ്പിച്ചി ബീവി, മൂത്തു ബീവി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പാണായി മഹല്ല് ജുമാമസ്ജിദിൽ.