തിരൂർ: തിരുനാവായയിൽ കർഷകൻ കൃഷിപ്പണിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പട്ടർനടക്കാവ് ഇഖ്ബാൽ നഗറിലെ പരേതനായ കുമ്മാളിൽ പള്ളിമാലിൽ മൊയ്തീൻ ഹാജിയുടെ മകൻ അബൂബക്കർ സിദ്ദീഖാണ് (52) മരിച്ചത്.
കോന്നല്ലൂർ പാടത്ത് കൃഷിപ്പണിക്കിടെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാര്യമാർ: സൗദ, പരേതയായ സുലൈഖ. മക്കൾ: സഫ്ന, സജ്ന, ഷഹനാസ്, ഷംന, മുയ്ദീൻശാ. മരുമക്കൾ: അനീഷ്, ശാഫി, ഫായിസ്, സത്താർ.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കോന്നല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.