ആയഞ്ചേരി: ആയഞ്ചേരി എൽ.പി സ്കൂൾ റിട്ട. പ്രഥമാധ്യാപകനും സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രവർത്തകനുമായിരുന്ന കുന്നുമ്മൽ കുഞ്ഞികൃഷ്ണൻ ഗുരുക്കൾ (92-എം.എം.കെ. ഗുരുക്കൾ) നിര്യാതനായി. കെ.പി.പി.എച്ച്.എ തോടന്നൂർ ഉപ ജില്ല സെക്രട്ടറി, വടകര വിദ്യാഭ്യാസ ജില്ല ജോ.സെക്രട്ടറി, കെ.എസ്.എസ്.പി.യു ആയഞ്ചേരി യൂനിറ്റ് പ്രസിഡൻറ്, തറോപൊയിൽ നെല്ലുൽപാദക സമിതി പ്രസിഡൻറ്, തറോപൊയിൽ നാഷനൽ ലൈബ്രറി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: ശോഭന, സത്യപാൽ, സജീവൻ, സഞ്ജയൻ. മരുമക്കൾ: ശങ്കരൻ ഗുരുക്കൾ, സുകന്യ, സുനിലകുമാരി, സൂര്യ. സഹോദരങ്ങൾ: പരേതരായ ശങ്കരൻ ഗുരുക്കൾ, കുഞ്ഞിരാമൻ ഗുരുക്കൾ, ലക്ഷ്മിയമ്മ, പാർവതിയമ്മ.