Obituary
ഈസ്റ്റ് വെള്ളിമാട്കുന്ന്: ഒറ്റപിലാക്കിൽ സാമികുട്ടി (86) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുരേഷ് ബാബു. സന്തോഷ്, ഷീജ, പരേതനായ ഷാജിവ്. മരുമക്കൾ: ബിന്ദു, ഷിജി, രേഷ്മ, ഹരീഷ് കുമാർ. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വടകര: മേമുണ്ട എടക്കണ്ടിയിൽ താമസിക്കും കുനിയിൽ വേണു (70-കേരള ബാങ്ക് വടകര) നിര്യാതനായി. പ്രൈവറ്റ് ഹോസ്പിറ്റൽ മെഡിക്കൽ ഷോപ് വർക്കേഴ്സ് യൂനിയൻ വടകര ഏരിയ സെക്രട്ടറിയാണ്. ഭാര്യ: രമ. മക്കൾ: വരുൺ (ഏരിയ മാനേജർ, കൊങ്കൺ പോളി പ്രൊഡക്ട്സ്), വീണ (മാനേജർ, ഫെഡറൽ ബാങ്ക്). മരുമക്കൾ: സൈതാലക്ഷ്മി (ഗവേഷണ വിദ്യാർഥിനി), ജിതേഷ് (മാനേജിങ് ഡയറക്ടർ, പീക്). സഹോദരങ്ങൾ: വിശ്വനാഥൻ, ദിവാകരൻ, വത്സരാജൻ, പവിത്രൻ, രാജീവൻ, റീന.
കാക്കൂർ: നടുവല്ലൂർ ചമ്മിൽ കുട്ടപ്പ നായർ (87) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: രാധാകൃഷ്ണൻ നായർ, രജിതകുമാരി. മരുമക്കൾ: പുഷ്പ, പരേതനായ കൈപ്പെമാക്കിൽ ശശിധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.
കരുവൻതിരുത്തി: പുഞ്ചിരി ബസ് സ്റ്റോപ്പിന് സമീപം പാമ്പാടി ചിന്നൻ (85) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സുനിൽകുമാർ (റവന്യൂ ഓഫിസ്, കോഴിക്കോട്), സുനിത, സുനിജ. മരുമക്കൾ: ശോഭന, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച.
കക്കോടി: ഒറ്റത്തെങ്ങ് പുതുക്കയിൽ ഷിൽജ (42) നിര്യാതയായി. ചാലിയം കടുക്ക ബസാർ പാടത്ത് വീട്ടിൽ വേലായുധന്റെയും ചന്ദ്രികയുടെയും മകളാണ്. ഭർത്താവ്: അനീഷ് കുമാർ (ഇലക്ട്രീഷ്യൻ). മകൾ: അൽന. സഹോദരങ്ങൾ: ഗിരിജ, റീജ, ഷൈജ.
മുക്കം: ഗോതമ്പറോഡ് കിളിക്കോട്ട് ഉസ്മാൻ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ബൽകീസ്, ഹാരിസ്, ഫിറോസ്, മുംതാസ്, ഷഹനാസ്, നവാസ്, ഹിജാസ്. മരുമക്കൾ: ബഷീർ, സാദിയ, നൗഷിയ, ഷാജി മൻഷദ്, ഷമീം, ജംഷിന.
കോഴിക്കോട്: എരവന്നൂർ തൂവാട്ടുതാഴം പറപ്പൊയിൽ വീട്ടിൽ ഐ. ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രജിന, രജീഷ്. മരുമക്കൾ: റിജേഷ്, അമൃത.
മുക്കം: പൊറ്റശ്ശേരി ചിറയ്ക്കൽ ചന്തുക്കുട്ടി (92) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജൻ, മുകുന്ദൻ, ശ്രീമതി. മരുമക്കൾ: ബാലൻ തൃക്കളയൂർ, ബിന്ദു, സുമീര. സഞ്ചയനം വ്യാഴാഴ്ച.
കുറ്റ്യാടി: തളീക്കരയിലെ അടിയോടിക്കണ്ടി സി.കെ. ബാലൻ നമ്പ്യാർ (84) നിര്യാതനായി. ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. മലപ്പുറം ജില്ലാവിരുദ്ധ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കാർത്യായനി. മക്കൾ: ബിന്ദു, നിഷ (ശ്രീദുർഗ വിദ്യാനികേതൻ വടകര), നിഷാന്ത് (മലബാർ ഗോൾഡ് തിരുവനന്തപുരം). മരുമക്കൾ: രാജൻ പാലേരി, പ്രേംകുമാർ കാവിൽ, രജുന നിഷാന്ത് (ധനപുരം നിധി ലിമിറ്റഡ് പേരാമ്പ്ര). സഞ്ചയനം ബുധനാഴ്ച.
മുക്കം: പൊറ്റശ്ശേരി അത്തിക്കോടൻ കുഞ്ഞോയി (94) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: സുബൈർ, നസീർ (ദുബൈ), സുഹറ, സൈനബ, നഫീസ. മരുമക്കൾ: അഹമ്മദ് കുട്ടി (കൊടുവള്ളി), ജുനൈസ് (തലശ്ശേരി), ബുഷറ, സെറാബാനു, പരേതനായ റഹ്മാൻ (കോഴിക്കോട്).
നാദാപുരം: ഉമ്മത്തൂർ പുളിക്കൂൽ നൂർ മസ്ജിദ് പ്രസിഡന്റും ദീർഘകാലം ഖത്തറിൽ വ്യാപാരിയുമായിരുന്ന പെട്ടീന്റവിട എം.പി. അന്ത്രു ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: ആയിഷ, അസ്മ. മരുമക്കൾ: മുനീർ, അൻസാർ (അൽ റവാബി, ഖത്തർ). സഹോദരങ്ങൾ: അഹമ്മദ്, അബ്ദുല്ല (ചെയർമാൻ, എം.പി ചാരിറ്റബ്ൾ ട്രസ്റ്റ് പാറക്കടവ്), ബിയ്യാത്തു, ആയിഷ.
എളേറ്റിൽ: ചളിക്കോട് ചേരക്കൻചാലിൽ പുളിയുള്ളതിൽ ഖദീജ ഹജ്ജുമ്മ (ബിച്ചിപ്പള്ളി -90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത് ഹാജി. മകൾ: റുഖിയ. മരുമകൻ: മൊയ്തീൻ കോളിക്കൽ. സഹോദരങ്ങൾ: പി. കോയാമു ഹാജി, അബൂബക്കർ, ആമിന ഹജ്ജുമ്മ ഒഴലക്കുന്ന്, വി.പി. ഖദീജ, പരേതരായ പുളിയുള്ളതിൽ മാമു, ആയിശ മൊരട്ടമ്മൽ