കൊടുവള്ളി: ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തകനും കൊടുവള്ളി നഗരസഭ കൗൺസിലറുമായ പാലക്കുന്നുമ്മല്‍ പി.കെ. സുബൈര്‍ (47) നിര്യാതനായി. അർബുദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സ്ഥാനം ഒഴിയുകയായിരുന്നു.
നിലവിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല കൗൺസിൽ അംഗമായ സുബൈർ വൈറ്റ് ഗാർഡ് കൊടുവള്ളി നിയോജക മണ്ഡലം ക്യാപ്റ്റൻ, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി, കൊടുവള്ളി ടൗൺ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
അംബുലൻസ് റോഡ് സേഫ്റ്റി വിങ് സ്ഥാപകനും ചെയർമാനുമായിരുന്നു. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: മറിയ. ഭാര്യ: ഉമ്മു ഹബീബ.
മക്കള്‍: ഫാത്തിമ ഹസ്ബി, ഷമ്മാസ്, ആമിന ഹസ്ബി, ദയാന് അലി. മരുമകൻ: ഷമീൽ എസ്റ്റേറ്റ് മുക്ക്.