Obituary
പയ്യാനക്കൽ: അരീക്കാട് ചെറിയ പുത്തൻ വീട്ടിൽ സി.പി.വി. മാമുക്കോയ (66) നിര്യാതനായി. ഭാര്യ: പുത്തൻപുരയിൽ സുബൈദ. മക്കൾ: മുസ്തഫ (സൗദി), സർജാസ്, പരേതനായ ഷൗക്കത്ത്, സെഫീന. മരുമക്കൾ: മുജീബ് റഹ്മാൻ (മൂപ്പൻസ് ട്രേഡേഴ്സ്, പയ്യാനക്കൽ), സുൽഫത്ത്, റഹബ സോന.
കരുവണ്ണൂർ: പരേതനായ പാണ്ടികശാല പുറായിൽ മൊയ്തുവിന്റെ ഭാര്യ പുതുക്കുടി ഉമ്മയ്യ ഉമ്മ (96) നിര്യാതയായി. മകൻ: പി. കാദർ (എൻ.എഫ്.എസ്.എ ഗോഡൗൺ കരുവണ്ണൂർ). മരുമകൾ: ഖദീജ.
പുതിയങ്ങാടി: പാറക്കണ്ടി സുകുമാരൻ (75) നിര്യാതനായി. സീന ഫിലിംസ് ഉടമയും എൻജോയ് ഫിലിംസ് മുൻ മാനേജറുമാണ്. ഭാര്യ: വസന്ത നെടിഞ്ഞാലിൽ. മക്കൾ: സീന, സ്മിത. മരുമക്കൾ: രഘുനാഥ്, ജയപ്രകാശൻ. സഹോദരങ്ങൾ: ചിത്രാവതി, പ്രസന്ന, അച്യുതാനന്ദൻ (ചിന്നൻ), പരേതരായ ശാന്തകുമാരി ടീച്ചർ, സുധാകരൻ, രവി.
എകരൂൽ: പരപ്പിൽ വട്ടക്കണ്ടി പാർവതിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ: പത്മനാഭൻ, കോമളവല്ലി. മരുമക്കൾ: വിജയൻ (നന്മണ്ട), തങ്കമണി. സഞ്ചയനം വ്യാഴാഴ്ച.
കൊയിലാണ്ടി: കരുവാരി പുതിയകത്ത് പ്രഫ. കെ.പി. മമ്മു (റിട്ട. എം.ഇ.എസ് കോളജ്, കല്ലടി-71) നിര്യാതനായി. കൊയിലാണ്ടിയിലെ പരേതനായ അമേത്ത് ബാവക്കുട്ടിയുടെ മകനാണ്. ഭാര്യ: എന്‍.കെ.യു. റംല (തലശ്ശേരി). മക്കള്‍: മുഹമ്മദ് നജ്രി, മുഹമ്മദ് നഫീല്‍, നുസ്ല. മരുമക്കള്‍: തമൂന്നസക്കിയ, ഫായിസ, മുഹമ്മദ് റാഷിഖ്. സഹോദരങ്ങള്‍: പരേതരായ ഹംസ, അബു, ഇമ്പിച്ചി അഹമ്മദ്, ഹമീദ്.
കൊടുവള്ളി: നെല്ലാങ്കണ്ടി പുല്ലോറമ്മൽ പരേതനായ രാരുവിന്റെ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: വിലാസിനി, സുലോജന, ബാബു, സുനിത, ബിജു. മരുമക്കൾ: മാധവൻ, പരേതനായ ചന്ദ്രൻ, സുജാത, സുരേഷ്, സരിത.
കൊടുവള്ളി: കുണ്ടച്ചാലിൽ കെ.സി. രാകേഷ് (34) നിര്യാതനായി. പിതാവ്: കെ.സി. രാഘവൻ. മാതാവ്: ലീല. ഭാര്യ: ധന്യ. മകൾ: ദേവതീർഥ. സഹോദരങ്ങൾ: കെ.സി. രാജേഷ് (ഓട്ടോ ഡ്രൈവർ, കൊടുവള്ളി), രജില. സഞ്ചയനം ബുധനാഴ്ച.
തിരുവമ്പാടി: കിളിയണ്ണി മുഹമ്മദിന്റെ (പാപ്പി) മകൻ മുഹമ്മദ് ഷാമിൽ (15) നിര്യാതനായി. മാതാവ്: ഷബീന. സഹോദരൻ: ഷഹീന.
കുറ്റിക്കാട്ടൂർ: കിഴേടത്ത് നാരായണി അമ്മ (82) നിര്യാതയായി. മകൻ: ശശികുമാർ. മരുമകൾ: ഷീല.
തിരുവള്ളൂർ: ചാനിയംകടവ് പേനക്കടവത്ത് അശോകൻ (ബാബു- 62) നിര്യാതനായി. മാതാവ്: ചിരുത. ഭാര്യ: രാജേശ്വരി (റിട്ട. അധ്യാപിക, സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ, ചാനിയംകടവ്). മക്കൾ: അരുൺ (അധ്യാപകൻ), അശ്വതി (വളയം). മരുമക്കൾ: സജിത്ത് (വളയം), അശോണ. സഹോദരങ്ങൾ: സുരേന്ദ്രൻ, ബാലകൃഷ്ണൻ.
കുന്ദമംഗലം: ചാത്തങ്കാവ് തച്ചൻകുണ്ടിൽ പരേതനായ ഉമ്മർകോയയുടെ മകൻ തച്ചൻകുണ്ടിൽ ശിഹാബ് (42) നിര്യാതനായി. മാതാവ്: ആയിഷാബി. ഭാര്യ: ഫാറിഷ. മക്കൾ: ആയിഷ ഹന്ന, മുഹമ്മദ് അറഫാത്ത്, മുഹമ്മദ് സൽമാൻ. സഹോദരങ്ങൾ: മുജീബ്, ലാഇക്.
വടകര: അഴിയൂർ പുനത്തിൽ നബീസ (72) നിര്യാതനായി. ഭർത്താവ്: പരേതനായ അബൂട്ടി. മക്കൾ: നൗഫൽ, റുഖ്സാന, സബീന, നസ്ന. മരുമക്കൾ: അസീസ്, നിയാസ്, അഫ്നിദ, നിസാർ. സഹോദരങ്ങൾ: കരീം, റഹീം, അഷ്റഫ്, ജമീല.