മാവൂർ: പഴയകാല സോഷ്യലിസ്റ്റ് (ആർ.ജെ.ഡി) നേതാവ് ചെറൂപ്പ വെള്ളപ്പുറായിൽ താമസിക്കും ആയംകുളം കോമൂച്ചിങ്ങൽ ടി.കെ. മൊയ്തീൻ കോയ (86) നിര്യാതനായി. ഭാര്യ: പരേതയായ ഇത്തൈമ. മക്കൾ: അബ്ദുല്ല കോയ (പ്രവാസി ലീഗ് കുന്ദമംഗലം മണ്ഡലം സെക്രട്ടറി), അഷ്റഫ് (ദുബൈ), ബഷീർ, അബ്ദുറഷീദ്, സുബൈദ. മരുമക്കൾ: ഖാസിം കളൻതോട്, സക്കീന, മൈമൂന, മുനീറ, സുഹറ. സഹോദരങ്ങൾ: ടി.കെ. ഹൈദർ, ഫാത്തിമ, നഫീസ, പരേതരായ ടി.കെ. ഇമ്പിച്ചി മോയി ചെറൂപ്പ, ആയിഷ കൊടുവള്ളി. മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ എട്ടിന് ചെറൂപ്പ ശറഫുദ്ദീൻ ജുമാ മസ്ജിദിൽ. ഖബറടക്കം 8.30ന് മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദിൽ.