ചെറുവണ്ണൂർ: ഒളവണ്ണ ചുങ്കം തുമ്പയിൽ എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കൊളത്തറ ചുങ്കത്ത് താമസിക്കുന്ന മമ്മുണ്ണി മാസ്റ്റർ (69) നിര്യാതനായി. കൊളത്തറ ബോട്ട് സർവിസ് ടീം ഐലൻഡ് ഗ്രൂപ് ചെയർമാനാണ്. കോൺഗ്രസ് ചെറുവണ്ണൂർ-നല്ലളം മണ്ഡലം മുൻ വൈസ് പ്രസിഡന്റും കോർപറേഷൻ 43ാം ഡിവിഷൻ പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ കളത്തിൽ കമ്മുകോയ. മാതാവ്: തൊടിയിൽ കുഞ്ഞീവി. ഭാര്യ: റസിയ (കൊടക്കാട്). മക്കൾ: ഫസിയ, ഫംസിയ (അധ്യാപിക, ഓക്സ്ഫോർഡ് സ്കൂൾ, പന്തീരാങ്കാവ്), മുഹമ്മദ് ഫവാസ്. മരുമക്കൾ: ഷഹനാസ് കളത്തിൽത്തൊടി (മൂഴിക്കൽ), ഹിഷാം കമ്മിളി (യൂനിവേഴ്സിറ്റി), ജിൽസ അമ്പലപ്പുറം (ചെറുവണ്ണൂർ). സഹോദരങ്ങൾ: മുജീബ് റഹ്മാൻ, അഷ്റഫ്, റാഫി (എസ്.ഐ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ), ജമീല, റഹീന, പരേതനായ സിദ്ദീഖ്.