Obituary
പേരാമ്പ്ര: നൊച്ചാട് പുത്തൻപുരക്കൽ കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഗീത, ശശി, സുനീഷ്, ഷൈനി. മരുമക്കൾ: പ്രകാശൻ, ഷിനോജ്, ഷീബ. സഹോദരങ്ങൾ: കണാരൻ, ശങ്കരൻ, മാധവി, നാരായണി, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം തിങ്കളാഴ്ച.
നന്മണ്ട: കൊല്ലങ്കണ്ടി പരേതനായ ആലിയുടെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: നഫീസ, സൈനബ, ആയിശ, സുബൈദ, ബഷീർ, സൗദ. മരുമക്കൾ: ഹംസ, അഹമ്മദ് കോയ, മജീദ്, ഷറീന, ഹുസൈൻ, പരേതനായ ഇബ്രാഹിം.
ചേമഞ്ചേരി: പൂക്കാട് പുഞ്ചയിൽകുനി പ്രേമലത (49) നിര്യാതയായി. മാതാവ്: കല്യാണി. ഭർത്താവ്: പരേതനായ സത്യൻ. മക്കൾ: ശരത്, ശരണ്യ. മരുമകൻ: ബിജീഷ്.
കായക്കൊടി: ചങ്ങരംകുളം വേങ്ങച്ചാലിൽ മാതു (74) നിര്യാതയായി. ഭർത്താവ്: പരേതനായ വി.സി. ചാത്തു. മക്കൾ: നാരായണി, മൈഥിലി, ശോഭ, മുരളീധരൻ, വി.സി. ശശിധരൻ. മരുമക്കൾ: രാജൻ, രവീന്ദ്രൻ, ജനാർദനൻ, റീജ, സജിന.
വാണിമേൽ: പുതുക്കയം പരേതനായ മണ്ണോൽ കുഞ്ഞിപ്പറമ്പത്ത് യൂസുഫിെൻറ മകൻ അബ്ദുല്ലക്കുട്ടി (40) നിര്യാതനായി. മാതാവ്: മാമി. ഭാര്യ: റാബിയ. മക്കൾ: ശാമിൽ, ശാദിയ. സഹോദരിമാർ: അസ്മ, അസ്ലമി.
നടുവണ്ണൂർ: കോട്ടൂർ മുക്കോളിൽ ശങ്കരൻ (88) കോഴിക്കോട് ഈസ്റ്റ് ഹിൽ സുഷയിൽ നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിലും ഫിസിക്കൽ എജുക്കേഷൻ കോളജിലും പ്രഫസറായിരുന്നു. ഭാര്യ: സുശീല. മക്കൾ: സുദീപ്, അനൂപ്, ബിന്ദു. മരുമക്കൾ: ധീഷ്ജിത്ത്, ശ്രീകല. സഞ്ചയനം ശനിയാഴ്ച.
പാലേരി: കുറ്റിപ്പുറത്ത് പരേതനായ ബാലക്കുറുപ്പിെൻറ ഭാര്യ പാർവതി അമ്മ (73) നിര്യാതയായി. മക്കൾ ഗംഗൻ, ഷാജി, ഷീജ. മരുമക്കൾ: ഷീബ, രഞ്ജിനി, മണി.
പാലേരി: അത്തോളി ജി.എച്ച്.എസിലെ റിട്ട. ജീവനക്കാരൻ കടിയങ്ങാട് ചാമക്കാലയിൽ ബാലൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: അശോകൻ, പുഷ്പ, സുരേഷ്. മരുമക്കൾ: ഗോപാലൻ ആയഞ്ചേരി (റിട്ട. ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ദേവി, സുമ.
കൊടുവള്ളി: വെസ്റ്റ് വെണ്ണക്കോട് ചേലാമ്മൽ അബ്ദുല്ല മുസ്ലിയാർ (47) നിര്യാതനായി. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് മുബാറക് മദ്രസയിലും നെല്ലിക്കോട് ഹയാതുൽ ഇസ്ലാം മദ്രസയിലും അധ്യാപകനായിരുന്നു. പിതാവ്: പരേതനായ ചേലാമ്മൽ അബൂബക്കർ. ഭാര്യ: സൈനബ. മക്കൾ: ഹാഫിള് മുഹമ്മദ് മിഖ്ദാദ്, ഉനൈസ് അബ്ദുല്ല, മുഹമ്മദ് ശാഹിദ്, മുഹമ്മദ് നാഫിൽ, ഫദ്ലുറഹ്മാൻ.
തിരുവള്ളൂർ: പരേതനായ മാതാംപറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ അസീസ് (57) നിര്യാതനായി. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: മൂസ, ഫൈസൽ, പാത്തു, ആയിശ, ആസ്യ, നസീമ.
തിരുവള്ളൂർ: ചാനിയം കടവിലെ കണ്ണോത്ത് താഴകുനി കെ.ടി.കെ. ബാലൻ (62) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: അശ്വതി, അശ്വനി. മരുമക്കൾ: രഞ്ജിത്ത് (സൗദി), ലിജീഷ് (ഖത്തർ). സഹോദരങ്ങൾ: ജാനു, ദേവി, സുജാത, ഷീജ.
ചാലപ്പുറം: സീനിയർ ചാർട്ടേർഡ് അക്കൗണ്ടൻറ് പി.ആർ. മേനോൻ (92- പാർട്ണർ ടി.കെ. മേനോൻ ആൻഡ് കമ്പനി) നിര്യാതയായി. ഐ.സി.എ.ഐ. കോഴിക്കോട് ബ്രാഞ്ച് ചെയർമാനും നെടുങ്ങാടി ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: പരേതയായ കമല ആർ. മേനോൻ, മക്കൾ: ബാലഗോപാൽ, ശ്രീഹരി, ജയകൃഷ്ണൻ, മായ മേനോൻ. മരുമക്കൾ: രശ്മി, ജയന്തി, വിജയലക്ഷ്മി, മോഹൻ എ. മേനോൻ. സഞ്ചയനം വെള്ളിയാഴ്ച.