Obituary
അത്താണിക്കല്‍: കാരാട്ട് പൊയില്‍ നാരങ്ങാളി പറമ്പ് സഹദേവന് (88) നിര്യാതനായി. ഭാര്യ: രേവതി വളപ്പില്‍. മക്കള്‍: ബിജു, സ്മിത, ബിന്ദു, മരുമക്കൾ: രേഷ്മ, ഗിരീഷ് പീടിയേക്കൽ, പ്രശാന്ത് വാലിയില്‍. സഹോദരങ്ങൾ: സുരേന്ദ്രന് കാരാട്ട് പൊയില്‍, ദേവി പാലത്ത്, ഭവാനി പയമ്പ്ര, പരേതയായ പ്രേമ, നളിനി നരിക്കുനി.
നാദാപുരം: ചെക്യാട് കല്ലറയിൽ പാറു (80) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, രാജൻ, നാണു, വാസു, ശ്രീധരൻ, ജാനു. മരുമക്കൾ: കണ്ണൻ, ദേവി, സരോജിനി, രാധ, ശകുന്തള (ഹെൽത്ത് സെൻറർ, നരിപ്പറ്റ), ബിന്ദു.
ഫറോക്ക്: നല്ലൂർ അത്തംവളവ് പുളിക്കൽ തറയിൽ പിതിയാണ്ടി ദാസെൻറ മകൻ ലിദിൻ പ്രസാദ് (34) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ശിൽപ. മകൻ: ആഘവ് ലിദിൻ. സഹോദരി: ലിജിത.
പയ്യോളി: അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ രാധ (89) നിര്യാതയായി. പിതാവ്: സ്വാതന്ത്ര്യസമരസേനാനി പരേതനായ നാരായണൻ. മാതാവ്: പരേതയായ പെണ്ണൂട്ടി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാജൻ, വിലാസിനി, സാവിത്രി, സുരേഷ്ബാബു. മരുമക്കൾ: രവീന്ദ്രൻ, ലത, ലിജിന, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ശ്രീധരൻ, ശ്രീധരി.
കൂത്താളി: നടുവിലക്കണ്ടി ചാത്തു (98) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശ്രീധരൻ, വത്സല, രവീന്ദ്രൻ, ഇന്ദിര. മരുമക്കൾ: ചന്ദ്രിക (മേപ്പയിൽ), ബാലൻ നായർ (കൂത്താളി), ബീന (കൊല്ലം), കൃഷ്ണൻകുട്ടി (ബാലുശ്ശേരി). സഹോദരൻ: പരേതനായ കേളുക്കുട്ടി. സഞ്ചയനം ശനിയാഴ്ച.
കോഴിക്കോട്: ചക്കോരത്തുകുളം വികാസ് നഗറിൽ എം. പെരുമാൾ പിള്ള (ബ്രദേഴ്സ് എം.എം സ്ട്രീറ്റ്-87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുനിൽകുമാർ (ബ്രദേഴ്സ് എം.എം സ്ട്രീറ്റ്), അനിൽകുമാർ, സിന്ധു. മരുമക്കൾ: ജിഷ, സിന്ധു, ഡോ. സേതു ശിവശങ്കർ.
ഫറോക്ക്: മണ്ണൂര്‍ പഴയ ബാങ്കിന് സമീപം താമസിക്കുന്ന വെള്ളക്കാട്ടില്‍ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഫസീല, ഹസീന. മരുമക്കള്‍: മുസ്തഫ അബൂബക്കര്‍, ഷാബിര്‍.
വടകര: പരവന്തലയിലെ ഒതയോത്ത് പറമ്പത്ത് പാർവതിയമ്മ(83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കൾ: വത്സല, വസന്ത, വാസുദേവൻ (സൂപ്രണ്ട്, അഗ്രികൾച്ചർ, ചെന്നൈ). മരുമക്കൾ: പരേതനായ പുരുഷോത്തമൻ (മുചുകുന്ന്), ദിവാകരൻ (റിട്ട. ബി.എസ്.എൻ.എൽ , ചെന്നൈ), സവിത (തൂണേരി, ആരോഗ്യ വകുപ്പ്). സഹോദരങ്ങൾ: പരേതരായ ബാലക്കുറുപ്പ്, നാരായണക്കുറുപ്പ്.
കൊടുവള്ളി: പാലക്കുറ്റി കരമ്മൽ തൊടുകയിൽ ടി.കെ. ഹുസൈൻ കുട്ടിയുടെ ഭാര്യ ലൈല (45) നിര്യാതയായി. പിതാവ്: മായിൻ. മാതാവ്: ഫാത്തിമ. മക്കൾ: ഫിദ പർവീൻ, മുഹമ്മദ്. മരുമകൻ: നുജാസ് ആവിലോറ. സഹോദരങ്ങൾ: റംല (അധ്യാപിക- ജി.എച്ച്.എസ്.എസ് കരുവൻപൊയിൽ), റഷീദ്, സാലി (കുവൈത്ത്). മയ്യിത്ത് നമസ്കാരം വ്യാഴം ഉച്ചക്ക് 12.30ന് ആക്കി പൊയിൽ ജുമാ മസ്ജിദിൽ.
കരുവൻതിരുത്തി: താഴെത്തെൽ പടന്ന കൈതമ്പാടം മുഹമ്മദ്ഷാ (റിട്ട: തമിഴ്നാട് ഇലക്ട്രിസിറ്റി- 67) നിര്യാതനായി. ഭാര്യ: ഇമ്മുനിസ്സ. മക്കൾ: നൗഷാദ് (തമിഴ്നാട് ഇലക്ട്രിസിറ്റി), സാഹിദ, വാഹിദ. മരുമക്കൾ: സുഹറ പാണ്ടിപ്പാടം, അബ്ദുൽ റസാക്ക് കുന്നത്തുപാലം, ഷമീർ കരുവന്തിരുത്തി.
നടുവണ്ണൂർ: കണ്ണമ്പാലത്തെരു ഭഗവതി ക്ഷേത്ര സ്ഥാനിയും വാഴോത്ത് കാഞ്ഞിരോട്ട് തറവാട്ട് കാരണവരും പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കാവുന്തറയിലെ രാവാരി കണ്ടി ദാമോദരൻ കിടാവ് (100) നിര്യാതനായി. ഭാര്യ: ജാനു, മാതാവ് : കാട്ടേരി ചെമ്മരത്തൂർ. മക്കൾ: സൗദ, ഇന്ദിര, കാഞ്ചന. മരുമക്കൾ: പരേതനായ പുതിയ പുറത്ത് ശ്രീധരൻ നായർ, സുകുമാരൻ അടിയോടി, രാജൻ നായർ ചീക്കിലോട്. സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ പത്മനാഭൻ കിടാവ്, ബാലകൃഷ്ണൻ കിടാവ്, കുട്ടിക്കൃഷ്ണൻ കിടാവ്, കമലാക്ഷിയമ്മ. സഞ്ചയനം വ്യാഴാഴ്ച.
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ കോർമത്ത് പുതിയോട്ടിൽ ബേബി ബുഷൈറ (38) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. ഭർത്താവ്: ഹക്കീം ഖാൻ ധോണി (പാലക്കാട്), പിതാവ്: മൂസ. മാതാവ്: സുലൈഖ. മകൾ: ബാസില (പി.ടി. എം ഹയർ സെക്കൻഡറി സ്കൂൾ കൊടിയത്തൂർ). സഹോദരങ്ങൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് അൻവർ ,ബഹ്ജത്ത് നിസ്താർ.