Obituary
തിരുത്തിയാട്: കടവന്താഴത്ത് പരേതനായ എടപ്പനത്തൊടി എടശ്ശേരി കോളില്‍ ഇബ്രാഹിമിൻെറ ഭാര്യ കടവൻ താഴത്ത് (72) നിര്യാതയായി. മക്കള്‍: ഫിര്‍ദൗസ്, നസീമ. മരുമക്കള്‍: ഹസ്സന് ആലുവ (റിട്ട. പി.ഡബ്ല്യു.ഡി), നൂര്ജഹാന് കാരാട്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് തിരുത്തിയാട് മണക്കൂത്ത് ജുമാ മസ്ജിദിൽ.
കോഴിക്കോട്: വെസ്റ്റ് നടക്കാവ് കുന്നത്തുതാഴം അബ്ബാസിൻെറ (ജെറ്റ്ലി) ഭാര്യ (50) നിര്യാതയായി. മക്കൾ: ഹാരിസ് ബാബു (മർച്ചൻറ് നേവി), അഫ്സാന, അനീസ. മരുമക്കൾ: സാജിദ (കാസർകോട്), ജംഷീർ പന്നിയങ്കര (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ (റെയിൽവേ, കോഴിക്കോട്), ആസിഫ് (ദുബൈ), ഷെറീഫ, അവ്ലത്ത്. പടം...asma 50 kozhikode
ഫറോക്ക്: നല്ലൂരങ്ങാടി നടുവത്തിക്കുഴി തോട്ടുങ്ങൽ അനീഷിൻെറ മകൻ (19) നിര്യാതനായി. മാതാവ്: ലെസിത. സഹോദരങ്ങൾ: നിഖിൽ, ലക്ഷ്മി. ചന്ദ്രമതി അമ്മ രാമനാട്ടുകര: പുലാപ്രമഠം പരേതനായ പുള്ളിശ്ശേരി ബാലകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ (75) നിര്യാതയായി. മക്കൾ: മുരളീധരൻ, മധുസൂദനൻ (ജി.എം.യു.പി.എസ്, കൊണ്ടോട്ടി), അംബിക, രേണുക. മരുമക്കൾ: ശ്രീജ, ശ്രീരഞ്ജിനി, ശിവശങ്കരൻ, അരുൺകുമാർ. സഹോദരങ്ങൾ: പരേതനായ പ്രഭാകര മേനോൻ, പരേതനായ വിശ്വനാഥ മേനോൻ, പരേതയായ പ്രഭാവതി അമ്മ, ജനാർദന മേനോൻ, ഉണ്ണികൃഷ്ണ മേനോൻ. മോഹൻദാസ് പെരുമുഖം: എളമ്പിലാശ്ശേരി മോഹൻദാസ് (55) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: മോണിഷ (ദുബൈ), ജിഷ്ണു. മരുമകൻ: നിഖിൽ ദത്ത് (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി വട്ടപ്പറമ്പ് ശ്മശാനത്തിൽ.
ആയഞ്ചേരി: പരേതനായ നുപ്പറ്റ കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ രാമത്ത് (63) നിര്യാതനായി. മാതാവ്: പാത്തു ഹജ്ജുമ്മ. ഭാര്യ: റസിയ. മക്കൾ: അസ്ഹർ (ഖത്തർ), സവാർ, സഫീറ. മരുമക്കൾ: ശബ്ന, സമീഹ, ഫർഹാൻ. സഹോദരങ്ങൾ: സലീം, കബീർ, കുഞ്ഞാമി, മുനീറ. ഗോവിന്ദൻ നായർ പയ്യോളി: പള്ളിക്കര ചേതനമുക്ക് നാഗത്തിൽ ഗോവിന്ദൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ സരസ. മക്കൾ: സമീരണൻ, സജീവൻ, ഉണ്ണികൃഷ്ണൻ. മരുമകൾ: സിനി.
കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ (57) നിര്യാതനായി (കമ്മത്ത് ലൈൻ സ്വർണപ്പണി). ഭാര്യ: വിജയ കുമാരി. മക്കൾ: ബിജിനി, ബിനീഷ് (ഡേ മാർട്ട് കുന്ദമംഗലം). മരുമക്കൾ: ദീപേഷ്, നീതു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ. കുര്യാച്ചൻ തിരുവമ്പാടി: മുത്തപ്പൻപുഴയിലെ കുടിയേറ്റ കർഷകൻ പുത്തൻപുരയിൽ കുര്യാച്ചൻ (കണ്ണോം കുര്യാച്ചൻ -72) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ബിനു കുര്യൻ (ഹെൽത്ത് ഇൻസ്െപക്ടർ കുടുംബാരോഗ്യ കേന്ദ്രം പുതുപ്പാടി), അനു കുര്യൻ. മരുമക്കൾ: ബാബു (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), ബിനിത (അധ്യാപിക, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ വേനപ്പാറ).
ബേപ്പൂർ: ഉരു നിർമാണ തച്ചുശാസ്ത്ര വിദഗ്ധൻ പരേതനായ ഒ.പി. ആണ്ടിക്കുട്ടി മേസ്ത്രിയുടെ ഭാര്യ (83) നിര്യാതയായി. മക്കൾ: ബാബു (ചിന്നു സ്റ്റോഴ്സ്, ബേപ്പൂർ), രാജൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം പ്രസിഡൻറ്), രജിനി. മരുമക്കൾ: പ്രഭാകരൻ, ശൈലജ, വിജയ. സഞ്ചയനം വ്യാഴാഴ്ച.
കോഴിക്കോട്: മലാപ്പറമ്പിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂർ ചന്ദ്രത്തൊടി ഹൗസിൽ അലവിക്കുട്ടിയുടെ മകൻ സി. മുഹമ്മദ് ആഷിഖാണ് (22) മരിച്ചത്. തിങ്കളാഴ്ച ലോഡ്ജിൽ മുറിയെടുത്തതായിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തു. മീനാക്ഷി പാറോപ്പടി: കക്കുടുമ്പിൽ പറമ്പിൽ പരേതനായ ഒ.പി. ഇമ്പച്ചൻെറ ഭാര്യ മീനാക്ഷി (91) നിര്യാതയായി. മക്കൾ: ബാലൻ, ഫൽഗുണൻ, വിവേകാനന്ദൻ, പരേതനായ നരേശൻ, ഗീതാ ബായ്, ഭാനുമതി. മരുമക്കൾ: സുഗന്ധി, ബീന, പുഷ്പ, മോഹനൻ, പരേതനായ ശശിധരൻ. സഞ്ചയനം വ്യാഴാഴ്ച.
ചെറുവണ്ണൂർ: പുതുമന വീട്ടിൽ (90) നിര്യാതനായി. വയനാട് ചുണ്ടേൽ ആർ.സി എൽ.പി സ്കൂൾ, ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ എ.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. സഹോദരങ്ങൾ: പി.ജെ. ജോൺ, പരേതരായ മേരി ജോൺ, പി.ജെ. ലിറ്റിൽ ഫ്ലവർ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ. സുനിൽ വടകര: തോടന്നൂരിലെ പുലക്കുന്നുമ്മൽ മാതുവിൻെറ മകൻ സുനിൽ (48) നിര്യാതനായി. സഹോദരങ്ങള്‍: ഷാജു, സുജാത.
നന്തിബസാർ: തിക്കോടിയിലെ കാരിയാറ്റിക്കുനി പരേതനായ കണാരൻെറ ഭാര്യ (93) നിര്യാതയായി. മക്കൾ: ജാനകി, ദാമോദരൻ, രവീന്ദ്രൻ, ഡോ. സുരേഷ്, റീന, ശ്രീജ, പരേതരായ രാഘവൻ. സഞ്ചയനം ബുധനാഴ്ച. മരുമക്കൾ: കേളപ്പൻ (നരക്കോട്), മാധവി, ചന്ദ്രിക, ഡോ. പ്രീത, നാരായണൻ, അരുൺ (തിക്കോടി), മല്ലിക.
വില്യാപ്പള്ളി: ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു. വില്യാപ്പള്ളി യു.പി. സ്കൂളിനു സമീപം മലയില്‍ ചാത്തു (ചീളില്‍ -95) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ഭാര്യ കല്യാണി മരിച്ചത്. മക്കള്‍: ബാലന്, നാണു, ബാബു, സത്യന് (അധ്യാപകന്, മേമുണ്ട ഹൈസ്ക്കൂള്), വിനോദന്‍. മരുമക്കള്‍: കമല, ശാന്ത, നിഷ, ജീഷ്മ (അധ്യാപിക, കപ്പക്കല്‍ ജി.എല്‍.പി), രജില. സഹോദരങ്ങള്‍: മാണി, പരേതരായ കൃഷ്ണന്, മാത, ചീരു. രാഘവൻ നായർ പയ്യോളി: മുചുകുന്നിലെ പഴയകാല സി.പി.എം പ്രവർത്തകനായ കണ്ടോത്ത് രാഘവൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: ഗീത, ബാബു. മരുമക്കൾ: ലീല (പേരാമ്പ്ര), ശശി (മുണ്ടോത്ത്). സഹോദരൻ: പരേതനായ ദാമോദരൻ നായർ (പുറമേരി).
ചെറുവണ്ണൂർ: ചെറുവണ്ണൂർ ടി.പി. ആശുപത്രിക്ക് സമീപം പരേതനായ ആമദ് മൂപ്പൻെറ മകൻ കളത്തിങ്ങൽ (66) നിര്യാതനായി. ചെറുവണ്ണൂർ ടി.പി. റോഡിലെ മൂപ്പൻസ് ഹോട്ടൽ ഉടമയാണ്. ഭാര്യ: പി.ബി. സുഹറ. മക്കൾ: റഹൂഫ്, റസ്മിയ, ശബ്ന. മരുമക്കൾ: അഷറഫ് (മദീന) സാദിഖ് (ആന്ധ്ര), ഡോ. ഷബാന. സഹോദരങ്ങൾ: ഉമ്മർകോയ, ആമിനൈ, സുലൈഖ, ഷരീഫ, പരേതയായ നബീസ കുട്ടി, കുഞ്ഞീവി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ തെക്കെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. കല്യാണി കായക്കൊടി: പരേതനായ ഐക്കൽ കണാരൻെറ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ജാനു, ദേവി, ചന്ദ്രൻ, ചന്ദ്രി. സഹോദരങ്ങൾ: വാസു, കുമാരൻ, റീന, പരേതനായ കോവുമ്മൽ ബാലൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
മടപ്പള്ളി: നാദാപുരം റോഡ് ആശാരിക്കൊട്ട ക്ഷേത്രത്തിനു സമീപം വടക്കേ പറമ്പത്ത് (75) നിര്യാതനായി. ഭാര്യ: രോഹിണി. മക്കള്‍: ഗീത, ഷീബ, ഷീജ, നിഷ. മരുമക്കള്‍: സതീശന്, രാധാകൃഷ്ണന്, ശശി, സുനില്‍ കുമാര്‍. പാർവതിയമ്മ കൊടുവള്ളി: മടവൂർ പൈമ്പാലശ്ശേരി കോടിയലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പാർവതിയമ്മ (93) നിര്യാതയായി. മക്കൾ: സുലോചന, ബാലൻ നായർ (റിട്ട. മടവൂർ സർവിസ് സഹകരണ ബാങ്ക്), ബാലകൃഷ്ണൻ. മരുമക്കൾ: പരേതനായ നാരായണൻ നായർ (ചാത്തമംഗലം), സുമതി, രുക്മിണി. സഞ്ചയനം വെള്ളിയാഴ്ച.