Obituary
പേരാമ്പ്ര: മൂരികുത്തി കല്ലൂക്കര മീത്തൽ (68) നിര്യാതയായി. ഭർത്താവ്: കുട്ടി മമ്മി മുസ്ലിയാർ. മക്കൾ: മുഹമ്മദ്, അഷ്റഫ്, നഫീസ, അബ്ദുസ്സലാം. മരുമകൻ: അബ്ദുള്ള. ശ്രീധരൻ നമ്പ്യാർ നന്മണ്ട: കോപ്പറ്റ ശ്രീധരൻ നമ്പ്യാർ (78) നിര്യാതനായി. നന്മണ്ട കോഓപ്-റൂറൽ ബാങ്ക് റിട്ട. സെക്രട്ടറിയാണ്. ഭാര്യ: ശ്യാമളാദേവി (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി). മക്കൾ: റീന (ടീച്ചർ സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ കൂടരഞ്ഞി), റിനേഷ് (ഐ.ടി കൺസൾട്ടൻറ്). മരുമക്കൾ: അനിൽകുമാർ (പൂവാട്ടുപറമ്പ്), രതിക (എഴുകുളം എ.യു.പി സ്കൂൾ). സഹോദരങ്ങൾ: ശ്രീമതി അമ്മ, തങ്കമണിഅമ്മ, ഇന്ദിര, അജയൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ). സഞ്ചയനം വ്യാഴാഴ്ച.
പേരാമ്പ്ര: ചെറുവണ്ണൂരിലെ തറവട്ടത്ത് പാച്ചറുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: ഉഷ. മരുമകൻ: ഗംഗാധരൻ ഓണിയിൽ (കോടേരിച്ചാൽ, മഹാത്മ ഹിന്ദി വിദ്യാലയം പേരാമ്പ്ര). സഹോദരങ്ങൾ: കണ്ണൻ, ചിരുത, പരേതനായ ചങ്ങരൻ. ഇബ്രാഹിം ഹാജി കൊടുവള്ളി: കളരാന്തിരി കൽപള്ളി ഇബ്രാഹിം ഹാജി (കുണ്ടൻകായി -94) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യ ഹജ്ജുമ്മ. മക്കൾ: അബ്ദുള്ള, അഹമ്മദ്കുട്ടി, കദീജ, ഫാത്തിമ, അബ്ദുറഹ്മാൻ പരേതനായ മുഹമ്മദ്. മരുമക്കൾ: ഇബ്രാഹിം, ഉമ്മർ, സുബൈദ, ബുഷ്റ, സുബൈദ, സുഹറ. കോവിഡ്: പേരാമ്പ്ര സ്വദേശി സൗദിയിൽ നിര്യാതനായി പേരാമ്പ്ര: കോവിഡ് ബാധിച്ച് പേരാമ്പ്ര സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി. കല്ലോട് നെല്ലിയുള്ളതിൽ മുഹമ്മദ് (48) ആണ് മരിച്ചത്. പിതാവ്: പരേതനായ നെല്ലിയുള്ളതിൽ മൊയ്തീന് ഹാജി. മാതാവ്: ബിയ്യാത്തു. ഭാര്യ: റ൦ല പാറക്കടവത്ത് (കല്ലൂര്‍). മക്കള്‍: റ൦ഷിന, മുഹമ്മദ് റിഷാൻ. മരുമകന് മുനീർ. സഹോദരങ്ങൾ അബ്ദുല്‍ സലാ൦, റഫീഖ് (ഇരുവരും ഖത്തര്‍), ശരീഫ (മണിയൂര്‍).
ചേമഞ്ചേരി: തുവ്വക്കോട് മണാട്ട് താഴെ കുനി (78) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: അനിൽകുമാർ (ഡ്രൈവർ), അജിത്ത്കുമാർ, അനിതാബാബു. മരുമക്കൾ: ബാബു കിനാലൂർ, ഷിംന, ജിഷ. സഹോദരങ്ങൾ: കെ.സി കുട്ടി (റിട്ട. ഇന്ത്യൻ ആർമി), ശ്രീധരൻ, ബാലൻ കുനിയിൽ (റിട്ട. ബി.എസ്.എൻ.എൽ), മാധവി, മാണിക്യം, പരേതരായ ആണ്ടി, ദാസൻ. സഞ്ചയനം ഞായറാഴ്ച. കേളപ്പന് വളയം: അച്ചംവീട് മന്താറ്റില് കുങ്കിയുള്ളതില്‍ കേളപ്പന് (67) നിര്യാതനായി. ഭാര്യ: മാത. മക്കള്‍: നികേഷ്, നിജേഷ്, നിഷ. മരുമക്കള്‍: രജിഷ (ചേലത്തോട്), ഷിംന (ഇന്ദിരാ നഗര്‍), പി.സി രാജന് (ലേഖകന്‍ മലയാള മനോരമ കുറ്റ്യാടി). സഹോദരങ്ങള്‍: പൊക്കന്‍, കണാരന്, ഗോപാലന് , പരേതരായ കണ്ണന്, ചാത്തു. സഞ്ചയനം തിങ്കളാഴ്ച.
മുക്കം: മണാശ്ശേരി നെല്ലൂളി പരേതനായ മണിയുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: ഐ.ആർ മോഹനൻ, പി.കെ. ദാസൻ, ബിന്ദു. മരുമക്കൾ: ബിജുന, സ്വപ്നജ, പ്രസാദ്.
രാമനാട്ടുകര: സുതാര്യത്തിൽ പരിയാപുരത്ത് (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിനു, സിനിൽ, പരേതരായ സിജു, സിബു. മരുമക്കൾ: രമ്യ, ഷിംന. സഞ്ചയനം ചൊവ്വാഴ്ച. മൂസഹാജി ആയഞ്ചേരി: മലാറക്കൽ മഹല്ല് പ്രസിഡൻറും ഖത്തറിലെ ആദ്യ മലയാളി വ്യവസായിയുമായ കരണ്ടോത്ത് മൂസഹാജി (92) നിര്യാതനായി. മുസ്ലിം ലീഗ്, സമസ്ത പ്രവർത്തകനായിരുന്നു. ഖത്തർ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരിയായിരുന്നു. ഭാര്യ: പാത്തു ഹജ്ജുമ്മ മലയിൽ. മക്കൾ: നാസർ (നീലിമ, ഖത്തർ), ഇസ്മായിൽ (നീലിമ, ഖത്തർ), കുഞ്ഞയിശ്ശ, കദീജ, സമീറ, ലാഹിദ. മരുമക്കൾ: എ.സി. മൊയ്തു ഹാജി, ഇസ്മായിൽ, ഫൈസൽ, നജീബ്, അസ്മ, നസീമ.
തൊട്ടിൽപാലം: മൂന്നാംകൈ ചാത്തോത്ത് (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ജാനകി, ശാരദ, ഇന്ദിര, അശോകൻ (സി.പി.എം തൊട്ടിൽപാലം ലോക്കൽ സെക്രട്ടറി), പരേതയായ നാരായണി. മരുമക്കൾ: ബാലൻ, കൃഷ്ണൻ, സജിന. ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു കുറ്റ്യാടി: മരുതോങ്കര സ്വദേശി യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോതോട് കിഴക്കെപനയുള്ളപറമ്പിൽ ജനാർദനൻെറയും ബിന്ദുവിൻെറയും മകൻ കെ.ജെ. അഖിലേഷാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രി ജോലിസ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഹുസൂർ നന്തവാടി ജങ്ഷനിലാണ് അപകടം. ടി.വി.എസ് മോട്ടോർ കമ്പനിയിൽ റൈഡ് ടെസ്റ്റ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
പയ്യോളി: പുത്തൻ മരച്ചാലിൽ പരേതനായ മമ്മൂട്ടി ഹാജിയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: ഹൈദർ,സുബൈർ, ഖാലിദ് (സൗദി), ഷംസുദ്ദീൻ (ഖത്തർ) റംല, ഫൗസിയ, സക്കീന. മരുമക്കൾ: അബ്ബാസ്, ജാഫർ, ഷാഹിദ, ജമീല, സക്കീന, ഹാജറ, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: ഉമ്മർകുട്ടിഹാജി, ഫാത്വിമ. ദിനേശന് വടകര: പുതുപ്പണം പണിക്കോട്ടി ഹശ്മി നഗറിന് സമീപം മലപ്പറമ്പത്ത് ദിനേശന് (52) നിര്യാതനായി. മാതാവ്: ചിരുത. ഭാര്യ: ബിന്ദു. മക്കള്‍: ദിബിന, ദീപക്. സഹോദരങ്ങള്‍: വിജയന്, കാര്‍ത്ത്യായനി, സരോജിനി. ശശി കൊയിലാണ്ടി: കൊല്ലം അരയൻെറപറമ്പിൽ പരേതരായ അച്യുതൻെറയും ശാരദയുടെയും മകൻ ശശി (65) നിര്യാതനായി. ഭാര്യ: ധനഞ്ജത (ബേബി). മക്കൾ: ശരണ്യ, ശരത്ത്. മരുമക്കൾ: രമേശ് ബാബു, ലിപ്സി ശരത്ത്. സഹോദരങ്ങൾ: നാണു, മല്ലിക, ഗംഗ, കാഞ്ചന. സഞ്ചയനം തിങ്കളാഴ്ച.
കല്ലാച്ചി: കസ്തൂരി കുളത്തിനടുത്തെ ചാത്തമ്പത്ത് താഴെകുനിയിൽ നാവ്യം പുത്തലത്ത് (80) നിര്യാതയായി. സഹോദരങ്ങൾ: അലി, മറിയം. അബ്ദുല്ല ഹാജി നാദാപുരം: കസ്തൂരിക്കുളത്തെ മണിയങ്കോത്ത് അബ്ദുല്ല ഹാജി (76) നിര്യാതനായി. പ്രാദേശിക ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, സുബൈദ, റസീന. മരുമക്കൾ: കരിം, അന്ത്രു, ജമീല. സഹോദരി: കുഞ്ഞിപാത്തു.
വാണിമേൽ: ഭൂമിവാതുക്കലിലെ കോണിക്കൽ (85) നിര്യാതനായി. ഭാര്യ: അയിശ. മക്കൾ: ഹമീദ്, ഹാരിസ്, കുഞ്ഞിപ്പാത്തു. മരുമക്കൾ: ജമീല, കുഞ്ഞബ്ദുല്ല.
രാമക്കുറുപ്പ് ബാലുശ്ശേരി: പുത്തൂർവട്ടം ഗോശാലയിൽ രാമക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: ജലീഷ് കുമാർ (എസ്.സി ഡിപ്പാർട്മൻെറ്, ആലുവ). മകൾ: ജെഷിത. മരുമകൻ: ചന്ദ്രൻ.
കോഴിക്കോട്: മായനാട് പാറപ്പുറത്ത് പത്മജൻെറ (റിട്ട. സീനിയർ സൂപ്രണ്ട്, ഗവ. ഐ.ടി.ഐ) ഭാര്യ (51) നിര്യാതയായി. കൊയിലാണ്ടി, കുറുവങ്ങാട് കേളോത്ത് ശ്രീധരൻ നായരുടെയും (റിട്ട. ഡെപ്യൂട്ടി കലക്ടർ) കൂമുള്ളി സാവിത്രിയമ്മയുടെയും മകളാണ്. മായനാട് വനിത സഹകരണ സൊസൈറ്റി ഡയറക്ടറാണ്. സഹോദരങ്ങൾ: കെ. ശ്രീകുമാർ (അധ്യാപകൻ, പാണക്കാട് പൂക്കോയ തങ്ങൾ യത്തീംഖാന ഹൈസ്കൂൾ, വേങ്ങര), കെ. ശ്രീജേഷ് കുമാർ (അധ്യാപകൻ, ദേവകിയമ്മ മെമ്മോറിയൽ ട്രെയ്നിങ് കോളജ്, ചേലേമ്പ്ര). സഹോദരിമാർ: കെ. ശ്രീലത (പട്ടികജാതി വികസന ഓഫിസർ, കോഴിക്കോട് കോർപറേഷൻ), ശ്രീകല സതീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച.
ഫാറൂഖ് കോളജ്: ചാലിയം ഹൗസിൽ പരേതനായ കെ.സി. മൂസക്കോയയുടെ ഭാര്യ ടി. (83) നിര്യാതയായി. മക്കൾ: സുലൈഖ, കോയക്കുട്ടി, ജാഫർ, സുബൈർ, സക്കീന, ആലിക്കോയ, റജുല. മരുമക്കൾ: അബുക്കോയ, ബഷീർ, പരേതനായ ഇമ്പിച്ചി മുഹമ്മദ്, സഫിയ, ഫിറോഷിബ, റുക്സാന, ജംസീന. കല്യാണി പേരാമ്പ്ര: കൂത്താളി ചെമ്പോടന്പൊയില് പരേതനായ കടുങ്ങോൻെറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കള്‍: നാരായണി, സി.പി. ബാലകൃഷ്ണന്, നാരായണന്. മരുമക്കള്‍: ദാമോദരന്‍, ശോഭ, ലീല.