കോഴിക്കോട്: അപ്പസ്തോലിക് കാര്‍മലൈറ്റ് സന്യാസ സഭാംഗം സിസ്റ്റര്‍ മരീനി എസി (60) നിര്യാതയായി. നിലമ്പൂര്‍ ഫാത്തിമഗിരി സോഷ്യല്‍ സർവിസ് സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് മൂന്നുപതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ മരീനി അർബുദ ബാധയെ തുടര്‍ന്ന് ഒരുവര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ബംഗളൂരു, കണ്ണൂര്‍, ഒറ്റപ്പാലം, കോഴിക്കോട്, മാനന്തവാടി, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റ്യാടി പൂതംപാറ ഇടവകയിലെ പരേതരായ ചെമ്പനാനിക്കല്‍ ജോസഫ്- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: ജോസ്, കുഞ്ഞുമോന് (പൂതംപാറ), ആലീസ് വയനാട്, ചിന്നമ്മ (പുല്‍പ്പള്ളി), ജസ്സി ജസ്റ്റിന് (ബംഗളൂരു), ടേമി (പൂതംപാറ), പൗളി (ചാത്തന്‍കോട്ടുനട). സംസ്കാരം ചൊവ്വാഴ്ച കോഴിക്കോട് പ്രൊവിന്‍ഷ്യല്‍ ഹൗസിനോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍.