നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. കായിക അധ്യാപകനും കിഴുക്കോട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ കിഴുക്കോട്ട് കടവിലെ തോട്ടത്തിൽ ഇമ്പിച്ചി മൊയ്തി മാസ്റ്റർ (90) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ തെക്കേ അരിയിൽ. മക്കൾ: അബ്ദുൽ റഷീദ് (റിട്ട. അധ്യാപകൻ, വെള്ളിയൂർ എ.യു.പി സ്കൂൾ), മുഹമ്മദ് അഷ്റഫ്, യൂസഫ്, കാസിം. മരുമക്കൾ: ഹസീന (കോക്കല്ലൂർ), ഹാജറ (കിനാലൂർ), അസ്മ (ആയഞ്ചേരി), മുനീറ (നിടുമ്പൊയിൽ).
സഹോദരങ്ങൾ: കാദർ, യൂസഫ് (റിട്ട. പ്രധാനാധ്യാപകൻ, നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ), ഫാത്തിമ, അലീമ, പരേതരായ റുഖിയ്യ, അമ്മദ് കുട്ടി, മർയം, വീരാൻ, കുഞ്ഞമ്മദ്.