എലത്തൂർ: സാമൂഹിക-സാംസ്കാരികരംഗത്ത് സജീവ സാന്നിധ്യമായിരുന്ന പണിക്കവീട്ടിൽ എസ്. ഉസ്മാൻകോയ (79) നിര്യാതനായി. കേരള കൺസ്യൂമർ അസോസിയേഷൻ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് ബി ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളിലും കാലിക്കറ്റ് കലാരംഗ്, ബ്ലഡ് ഡോണേഴ്സ് ഫോറം, ഗാന്ധിയൻ പൗരസമിതി, പീപ്ൾസ് ആക്ഷൻ ഗ്രൂപ്, മാപ്പിള സോങ്സ് ലവേഴ്സ് അസോസിയേഷൻ, കോഴിക്കോട് പൗരസമിതി, കാലിക്കറ്റ് ആർട്ട് ആൻഡ് കൾചർ, ടൂ വീലർ അസോസിയേഷൻ എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ഹോട്ടലുകളിൽ ശുചിത്വ ബോധവത്കരണത്തിനായും ഭക്ഷ്യപദാർഥങ്ങളിൽ മായം കലർത്തുന്നതിനെതിരെയും പ്രവർത്തിച്ചു. ഭാര്യ: കുഞ്ഞിബി. മക്കൾ: ബഷീർ, അബ്ദുൽ സലാം, ഫൈസൽ (സൗദി), സാബിറ. മരുമക്കൾ: എം. നാസർ (ഗ്രിഡ് ചപ്പൽ), ഫസീല, സ്മീജാന, ഷറീന.