ഈസ്റ്റ്ഹിൽ: എടക്കാട് പാൽക്കമ്പനിക്ക് പിൻവശം വടക്കെ കരാമ്പത്ത്കണ്ടിയിൽ ഗീത ടീച്ചർ (63) നിര്യാതയായി. കണ്ണൂർ, തലശ്ശേരി, ഫറോക്ക്, കൂണ്ടുപ്പറമ്പ് സ്കൂളുകളിൽ കായിക അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന കായികമേളകളിലും ജില്ല കായിക മേളകളിലും സ്ഥിരം അനൗൺസറായിരുന്നു. പഴയകാല വനിത ഫുട്ബാൾ താരമായിരുന്നു. ഭർത്താവ്: മനോഹരൻ കൊയ്യേരി. മക്കൾ: ധന്യ, ധനരാജ്. മരുമക്കൾ: ജയകൃഷ്ണൻ (മൊകവൂർ). പിതാവ്: പരേതനായ കൂളിമാണിക്കോത്ത് ബാലകൃഷ്ണൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ജയപ്രതാപ്, ശ്രീകുമാർ, അനിത, സലിൽകുമാർ, രമാദേവി, ഉമാദേവി, പരേതനായ അരുൺകുമാർ.