പുത്തൂർ: നാലുകണ്ടത്തിൽ എടവലത്ത് നാരായണൻ നായർ (അപ്പുണ്ണി നായർ-101-റിട്ട. സുബേദാർ കണ്ണാടിക്കൽ) ഹെൽത്ത് സെൻററിന് സമീപം പി.വി. ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇടമുണ്ട കല്യാണിക്കുട്ടിയമ്മ. മക്കൾ: വിദ്യാധരൻ അടിയോടി (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), മോഹനൻ (റിട്ട. ലോറൻസ് സ്കൂൾ ഊട്ടി), ഉദയകുമാർ (റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി.സി), പരേതനായ പുഷ്കരൻ (ഏരിയ മാനേജർ, സൈക്കിൾ അഗർബത്തി), പരേതയായ വിദ്യാവതി, രാഗിണി, രാജേശ്വരി, ഗീത. മരുമക്കൾ: അജിതകുമാരി (റിട്ട. അധ്യാപിക), ഇന്ദിര (അന്നശ്ശേരി), വാസുനായർ (റിട്ട. പഞ്ചായത്ത് വകുപ്പ്), ബാലസുബ്രഹ്മണ്യൻ (റിട്ട. ടി.വി.എസ്), ബാലൻ നായർ (റിട്ട. ആരോഗ്യ വകുപ്പ്), രാജൻ (കാരന്തൂർ), ബീന, സിന്ധു (അസി. എക്സി. എൻജിനീയർ കുന്ദമംഗലം പഞ്ചായത്ത്). സഞ്ചയനം ബുധനാഴ്ച.