കൊയിലാണ്ടി: മുഹമ്മദ് ഹാജി അലങ്കാര്‍ (86) നിര്യാതനായി. നഗരത്തിലെ അലങ്കാര്‍ ഷൂ മാര്‍ട്ട് ഉടമയാണ്. പഞ്ചായത്ത് മുസ്ലിംലീഗ് ആദ്യകാല നേതാവും റീലിഫ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ചീനംപള്ളി, ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ പ്രസിഡൻറ്, മമ്മാക്ക ജൂമാമസ്ജിദ് വൈസ് പ്രസിഡൻറ്, ദാറുല്‍ ഉലും മദ്രസ, ഐ.സി.എസ് സ്കൂള്‍ സ്ഥാപക മെമ്പര്‍, കൊയിലാണ്ടി വലിയ ജൂമാഅത്ത് പള്ളി, മദ്രസത്തുല്‍ ബദ്രിയ്യ എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: മറിയം. മക്കള്‍: സുബൈദ, സക്കീന. സി.പി അബൂബക്കര്‍ അലങ്കാര്‍ (ഫെറോ പ്ലൈ കോഴിക്കോട്, 36ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡൻറ്). നിസാര്‍ അലങ്കാര്‍(കുവൈത്ത് കെ.എം.സി.സി മെമ്പര്‍) മരുമക്കള്‍: സി.കെ. അബ്ദുല്‍ റഹിമാന്‍ (അത്തോളി), ഡോ. ശാലിന ബീഗം (ലക്ചറര്‍ ഫാറൂഖ് കോളജ് കെമിസ്ട്രി വിഭാഗം), ഹസ്ന അബ്ദുല്‍ ജലീല്‍ (കോട്ടയം), പരേതനായ കെ.ടി. അബുബക്കര്‍ കൊയിലാണ്ടി. സഹോദരങ്ങള്‍: അഹമ്മദ് ഇല്ലത്ത്, പരേതരായ ഖദീജ, ആലി.