തോണിച്ചാൽ: കോഴിക്കോട് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി. ഏലപ്പീടിക, ചുണ്ടക്കര, കുന്നൂർ, വിളമ്പുകണ്ടം, ചെങ്ങോം, കമ്മന ശാഖാ ഭവനങ്ങളുടെ മദർ സൂപ്പീരിയറായിട്ടുണ്ട്. ബോയ്സ്ടൗൺ, തോണിച്ചാൽ, സെമിനാരി വില്ല, പടമല, മഞ്ഞൂറ, കാട്ടിക്കുളം, ഇരിട്ടി, മാനന്തവാടി, ആർത്താറ്റ്, കിഴക്കമ്പലം തുടങ്ങിയ കോൺവെന്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. സഹോദരങ്ങൾ: ജോർജ് (കുട്ടിച്ചൻ), ലിസ്യു, ജോളി, പരേതരായ മേരി, ജിൻസമ്മ. തോണിച്ചാൽ ക്രിസ്തുദാസി മദർഹൗസിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ആർച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി മുഖ്യകാർമികത്വം വഹിച്ചു. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം, താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ അനുശോചിച്ചു.