ഹാരിസൺ മലയാളം അച്ചൂർ പ്ലാന്റേഷനിൽ ജോലിചെയ്യുന്ന അച്ചൂർ 13 സ്വദേശി പരേതനായ പറമ്പൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.
തേയില എസ്റ്റേറ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ഫാക്ടറിയിലേക്ക് തേയില ശേഖരിക്കാൻ ലോഡുമായി വന്ന പിക്കപ്പ് ജീപ്പ് പിന്നോട്ട് എടുക്കുന്നതിനിടയിൽ പാത്തുമ്മയുടെ ദേഹത്ത് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാത്തുമ്മയെ തൊഴിലാളികൾ ചേർന്നു കൽപറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: സലിം, ആയിഷ, ഷഹർബാൻ. മരുമക്കൾ: അബ്ബാസ്, സഹല, മുസ്തഫ. ഖബറടക്കം ശനിയാഴ്ച.