Obituary
സുൽത്താൻ ബത്തേരി: കല്ലുവയൽ ചീനിക്കൽ ഖദീജ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അബ്ദുൽ കരീം, അഷ്റഫ്, ദൽഹത്ത്, ഹാരിഫ്, മുനീറ, റഹ്മത്ത്, റൈഹാനത്ത്, സൗദ. മരുമക്കൾ: നൂർജാൻ, നസീമ, സീനത്ത്, ജസീറ
മീനങ്ങാടി: ജൂബിലി ജങ്ഷൻ പൂമറ്റത്തിൽ ഏലിയാമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ദാനിയേൽ. മക്കൾ: ശോഭന, ജോയി, ആനി. മരുമക്കൾ: ബാബു, സജി, ബാബു. സംസ്കാരം ബുധനാഴ്ച പത്തിന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
സുൽത്താൻ ബത്തേരി: ചുള്ളിയോട്ടെ ബാർബർ ഷാപ്പ് ഉടമ കുളപ്പുറത്ത് വീട്ടിൽ കുഞ്ഞീദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ബീക്കുട്ടി.
കൽപറ്റ: കുമ്പളമൂല തിരുവാതിര വീട്ടിൽ അമ്പലപ്പറമ്പിൽ നാരായണൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാധ, ഭരതൻ. മരുമക്കൾ: വിനോദ്, ജിഷ. സഹോദരങ്ങൾ: കമല, കല്യാണി, സീത, കൃഷ്ണൻ, പരേതനായ സുന്ദരൻ. സംസ്കാരം ബുധനാഴ്ച 11ന് മയിലാടിപ്പാറ പൊതുശ്മശാനത്തിൽ.
പിണങ്ങോട്: മൊയ്തു കിഴക്കേക്കര (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, ഷാമില, സജ്ന, ഫിറോസ്. മരുമക്കൾ: ഉമൈബ, മജീദ് കൽപറ്റ, മജീദ് പുൽപള്ളി, ജമീല.
സുൽത്താൻ ബത്തേരി: ധീർഘകാലം സുൽത്താൻ ബത്തേരിയിൽ വ്യാപാരിയായിരുന്ന പെരുമ്പിലായി മുഹമ്മദ് ഷാ (മമ്മയിസ-75) നിര്യാതനായി. പെരുമ്പിലായി ചേക്കു-എർമാത്തു ദമ്പതിമാരുടെ മകനാണ്. ഭാര്യ: തയ്യിൽ കദീജ. മക്കൾ: ഷറീന, സജ്ന, ഫൗസിയ, റസിയ, ഷമീർ. മരുമക്കൾ: അബ്ദുറഹ്മാൻ കൊണ്ടോട്ടി, ഹംസ ചീരാൽ, ഗഫൂർ പുത്തൻകുന്ന്, മുഹമ്മദ് കൊണ്ടോട്ടി, റാഷിദ.
മീനങ്ങാടി: കാരച്ചാൽ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ ടി.വി. ബാലൻ താഴത്ത് (68) നിര്യാതനായി. ഭാര്യ: എം.കെ. ചന്ദ്രിക. മക്കൾ: ടി.ബി. ജീജ, ജിജിത. മരുമക്കൾ: ഹരിദാസൻ, എം. സജേഷ്. സഹോദരങ്ങൾ: പരേതനായ കെ. ദാമോദരൻ, രാധാമണി, പദ്മനാഭൻ, മീനാക്ഷി.
മാനന്തവാടി: കമ്മന വിജയലക്ഷ്മി മന്ദിരം ശ്രീധരൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അനിത, വിനീത, ഷനിത. മരുമക്കൾ: മോഹനൻ, രാജേഷ്, മധു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
സുൽത്താൻ ബത്തേരി: നമ്പിക്കൊല്ലി നന്ദനം ഭവനത്തിൽ സുശാന്തിന്റെയും സിജയുടെയും മകൾ പാർവതി (17) നിര്യാതയായി. സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഫയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. സഹോദരൻ: പ്രണവ്.
സുൽത്താൻ ബത്തേരി: താഴമുണ്ട എ.കെ.ജി ജങ്ഷൻ വലിയവീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഗൗരിയമ്മ (95) നിര്യാതയായി. മകൻ: വി.എൻ. സുകുമാരൻ. മരുമകൾ: വിലാസിനി.
അമ്പലവയൽ: ആനപ്പാറ റസ്റ്റ് ഹൗസ് മലങ്കാട്ടിൽ വീട്ടിൽ നാരായണൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: രജീഷ്, രജിത, രമേഷ്. മരുമക്കൾ: ശ്രീജ, ഷാജി, രഹന.
തരുവണ: നാവിയംകണ്ടി പരേതനായ കുഞ്ഞമ്മത് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മൊയ്തൂട്ടി, നാസർ, ആമിന, ഫാത്തിമ, കദീജ. മരുമക്കൾ: ജമീല, ലൈല, അബ്ദുല്ല, മമ്മൂട്ടി, വാഴയിൽ ഇബ്രാഹിം.