മാനന്തവാടി: റിട്ട. അധ്യാപകൻ തോണിച്ചാൽ കുരിശിങ്കൽ പൗലോസ് (86) നിര്യാതനായി. കൊമ്മയാട്, ആലാറ്റിൽ, പോരൂർ, തവിഞ്ഞാൽ, ദ്വാരക സ്കൂളുകളിൽ പ്രധാനാധ്യാപകനായിരുന്നു. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്, സെക്രട്ടറി, കൗൺസിൽ പ്രസിഡൻറ്, ലാൻഡ് ബോർഡ് മെംബർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ അന്നക്കുട്ടി ടീച്ചർ. മക്കൾ: ലിസി ഫ്രാൻസിസ് (റിട്ട. അധ്യാപിക), ജോയി കുരിശിങ്കൽ (സി.പി.എം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ആൻസി കുര്യൻ (യു.എസ്), ഫാ. ബാബുപോൾ (ഈശോ സഭ, ത്രിപുര), മെറിനാ പോൾ സി.എം.സി (അധ്യാപിക, ദ്വാരക), സാജു പോൾ (ലണ്ടൻ), ജെസ്സി ജോർജ് കൊടകര. മരുമക്കൾ: ഫ്രാൻസിസ് (റിട്ട. അധ്യാപകൻ), ജെയിൻ ചാത്തൻകോട്ട്, കുര്യൻ മറ്റപ്പള്ളി, ലീനാ സാജു, ജോർജ് കൊടകര. സംസ്കാരം നാലിന് 12 മണിക്ക് തോണിച്ചാൽ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.