മാനന്തവാടി: ദിവ്യകാരുണ്യ ആരാധനസഭ മാനന്തവാടി മേരിമാതാ പ്രൊവിൻസ് പയ്യമ്പള്ളി മഠാംഗം സിസ്റ്റർ ആലീസ് എസ്.എ.ബി.എസ് ചുണ്ടാട്ട് (71) നിര്യതയായി. പരേതരായ പാപ്പച്ചൻ-അന്നകുട്ടി ദമ്പതികളുടെ മകളാണ്. വിളക്കാംതോട്, മരുതോങ്കര, മണിക്കടവ്, തവിഞ്ഞാൽ, മുള്ളൻകൊല്ലി, ആലാറ്റിൽ, നഞ്ചൻഗോഡ്, കണിയാരം, ബത്തേരി, കരിമാനി, അപ്പപ്പാറ, തെനേരി, ദ്വാരക, പയ്യമ്പള്ളി പ്രാർഥനഭവൻ എന്നിവിടങ്ങളിലും പ്രൊവിൻഷ്യൽ സുപ്പീരിയർ, പ്രൊവിൻഷ്യൽ കൗൺസിലർ, സുപ്പീരിയർ, അധ്യാപിക, ഫിനാൻസ് ഓഫിസർ, ഓർഫനേജ് ഡിറക്ട്രറസ് എന്നീ രംഗങ്ങളിലും സന്യാസ പരിശീലന രംഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ഇമാക്കുലേറ്റ് മേരി തലശേരി, ജോസ് പോൾ, ഫ്രാൻസിസ് പോൾ, ബെന്നിപോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് അമ്പലവയൽ സെൻറ് മാർട്ടിൻ കോൺവൻറ് ചാപ്പലിൽ.