മാനന്തവാടി: എടവക എള്ളുമന്ദം ‘ഹിൽവ്യൂ’വിൽ പരേതനായ സി.കെ. ബാലകൃഷ്ണൻ നായരുടെ ഭാര്യയും എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപികയുമായ സുഭദ്ര (85) നിര്യാതയായി. മക്കൾ: സബിത (മുൻ ഹെഡ്മിസ്ട്രസ്, എ.എൽ.പി സ്കൂൾ പടിഞ്ഞാറത്തറ), അജിത (ഡയറക്ടർ, പൂർണായു ആരോഗ്യ നികേതൻ, മീനങ്ങാടി), എച്ച്.ബി. പ്രദീപ് (മുൻ പ്രസിഡന്റ്, എടവക ഗ്രാമപഞ്ചായത്ത്). മരുമക്കൾ: എം. ദിവാകരൻ (മുൻ ഹെഡ്മാസ്റ്റർ, എ.യു.പി സ്കൂൾ പടിഞ്ഞാറത്തറ), ഡോ. കെ. പത്മനാഭൻ (റിട്ട. ഡി.എം.ഒ ആയുർവേദ വകുപ്പ്), സി.കെ. ശാന്തി (മുൻ ഹെഡ്മിസ്ട്രസ്, എ.എൻ.എം.യു.പി സ്കൂൾ എള്ളുമന്ദം).