Obituary
തൊണ്ടർനാട്: പാലേരി നിരവിൽപ്പുഴ മീത്തൽ കുടുംബാംഗം കല്യാണിയമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ രാഘവൻ. മക്കൾ: രാമചന്ദ്രൻ (പനമരം ജി.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ), വേണുഗോപാൽ (റിട്ട. ജീവനക്കാരൻ, ആരോഗ്യവകുപ്പ്), അഡ്വ. മോഹനൻ, സുരേഷ് കുമാർ (ടി.ഇ.ഒ). മരുമക്കൾ: സുഗത രാമചന്ദ്രൻ, ജിഷ വേണുഗോപാൽ, ബിന്ദു മോഹൻ, ശ്രീനില സുരേഷ്. സഞ്ചയനം ഞായാറാഴ്ച രാവിലെ ഒമ്പതിന് പാലേരി തറവാട്ടു വീട്ടിൽ.
അമ്പലവയൽ: കുന്നേൽ ശാന്ത (58) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മകൾ: അശ്വതി, അനുഷ. മരുമക്കൾ: പ്രതീഷ്, അനീഷ്.
അമ്പലവയൽ: മാട്ടുമ്മൽ സഫിയ (74) നിര്യാതയായി. ഭർത്താവ്: അലവി. മക്കൾ: സുബൈർ, റിയാസ്, സാജിത, റംഷിന, സജ്ന, പരേതയായ സാഹിറ. മരുമക്കൾ: സിറാജ്, അഷറഫ്, നാസർ, ഷംന, സാജിത.
മാനന്തവാടി: കൊയിലേരി ഊർപള്ളി മടത്തുംപടി ബിജു വർഗീസ് (47) നിര്യാതനായി. കൊയിലേരിയിലെ ടാക്സി ഡ്രൈവറും ചുമട്ട് തൊഴിലാളിയുമായിരുന്നു. കൊയിലേരി ഉദയ വായനശാലയുടെ സജീവ പ്രവർത്തകനും ഉദയ സ്വാശ്രയസംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: ഷോണി ബിജു. മക്കൾ: അജ്ന ബിജു, അജ്ലിൻ ബിജു. സംസ്കാരം ശനിയാഴ്ച കമ്മന സീനായി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
പന്നിമുണ്ട: ഞാറക്കാട്ടിൽ കൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: രവീന്ദ്രൻ, പരേതനായ ദിവാകരൻ. മരുമക്കൾ: സിന്ധു, സുധ.
മേപ്പാടി: ചെമ്പ്രാപീക്ക് വനസംരക്ഷണ സമിതി ഗൈഡ് എരുമക്കൊല്ലി വരത്തോലി വീട്ടിൽ വി.എ. മോഹൻദാസ് (51) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: സുലോചന (സി.പി.എം എരുമക്കൊല്ലി ബ്രാഞ്ച് അംഗം). മക്കൾ: അനില, അപർണ, അർച്ചന. മരുമകൻ: ജിതു കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച.
വരയാൽ: മുണ്ടക്കോളി പി.കെ. ശാന്തമ്മ നിര്യാതയായി. ഭർത്താവ് പരേതനായ എൻ.വി. കൃഷ്ണൻ നായർ. മക്കൾ: ഗീത (പോസ്റ്റ് മിസ്ട്രസ് തോൽപെട്ടി) മൊതക്കര), വിനോദ് കുമാർ. മരുമക്കൾ: കെ.എം. ശങ്കരൻ (മണി) തോൽപെട്ടി, എ.കെ. ശങ്കരൻ (റിട്ടയേർഡ് സിണ്ടിക്കേറ്റ് ബാങ്ക്), സുനിത വിനോദ്.
പൊഴുതന: ആനോത്ത് ചിത്രയിൽ സെൻട്രൽ വെയർഹൗസിങ്ങിൽനിന്ന് മാനേജരായി വിരമിച്ച പൊന്നാനി അമ്പിളിപ്പറമ്പ് കെ.വി. ദിവാകരൻ (83) നിര്യാതനായി. വയനാട്ടിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജൈവ കർഷകനും സഹകാരിയുമായിരുന്നു. എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ കർഷക സംഘടനയുടെ പ്രസിഡന്റായും പൊഴുതന മിൽക്ക് സൊസൈറ്റി പ്രസിഡന്റായും കർഷക പ്രൊഡ്യൂസർ കമ്പനി പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. ഭാര്യ: എ.പി. നന്ദിനി. മക്കൾ: രാജേഷ്, രാജശ്രീ. മരുമക്കൾ: വന്ദന, സുനിൽ കുമാർ. സംസ്കാരം ശനിയാഴ്ച 12ന് ആനോത്ത് വീട്ടുവളപ്പിൽ.
മാനന്തവാടി: എടവക രണ്ടേനാൽ പുതിയവീട്ടിൽ അമ്മിണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: വേണുഗോപാലൻ, വാസുദേവൻ, കോമള, പരേതയായ ലീല. മരുമക്കൾ: രാധ, ഗീത. സഞ്ചയനം തിങ്കളാഴ്ച.
പനമരം: ആറ്മൊട്ടംകുന്ന് പുലമൂല രാജു- ബിന്ദു ദമ്പതികളുടെ മകൾ സോണിജ (10) നിര്യാതയായി. കൈതക്കൽ ജി.എൽ.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരങ്ങൾ: സോജു, സോണിമ, സോനു രാജ്, സോനിഷ.
മേപ്പാടി: മൂന്നാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചെമ്പോത്തറ കോളനിയിലെ സുനിത-ബാബു ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്.വീട്ടിലെ അടുക്കളയുടെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
മേപ്പാടി: മൂന്നാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചെമ്പോത്തറ കോളനിയിലെ സുനിത-ബാബു ദമ്പതികളുടെ മകൻ ബബിലേഷാണ് മരിച്ചത്.
വീട്ടിലെ അടുക്കളയുടെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
വടുവഞ്ചാൽ: താമസിച്ചുവരുന്ന ഷെഡിന് തീപിടിച്ച് വയോധികൻ വെന്തുമരിച്ചു.വടുവഞ്ചാൽ കടച്ചിക്കുന്ന് കോട്ടനാട്മൂലയിൽ ചാത്തപ്പൻ (ചന്ദ്രൻ - 70) ആണ് മരിച്ചത്. കത്തിനശിച്ച ഷെഡിൽ ഇയാൾ തനിച്ച് താമസിച്ചുവരുകയായിരുന്നു.
വടുവഞ്ചാൽ: താമസിച്ചുവരുന്ന ഷെഡിന് തീപിടിച്ച് വയോധികൻ വെന്തുമരിച്ചു.
വടുവഞ്ചാൽ കടച്ചിക്കുന്ന് കോട്ടനാട്മൂലയിൽ ചാത്തപ്പൻ (ചന്ദ്രൻ - 70) ആണ് മരിച്ചത്. കത്തിനശിച്ച ഷെഡിൽ ഇയാൾ തനിച്ച് താമസിച്ചുവരുകയായിരുന്നു.