കൂത്തുപറമ്പ്: താന്ത്രിക പ്രമുഖൻ പാട്യം പുതിയതെരുവിലെ പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട് (63) നിര്യാതനായി. അഖില കേരള തന്ത്രി സമാജം അംഗമാണ്. പരേതരായ വിഷ്ണു നമ്പൂതിരിപ്പാടിന്റെയും ആര്യാ ദേവി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ഗംഗാദേവി (അധ്യാപിക, വാണീവിലാസം എൽ.പി സ്കൂൾ, തൃക്കണ്ണാപുരം).
മക്കൾ: വിഷ്ണു, ആര്യ. മരുമകൻ: ദീപക് മുണ്ടനാടൻ (അധ്യാപകൻ പരതൂർ ഹയർ സെക്കൻഡറി സ്കൂൾ പാലക്കാട്). സഹോദരങ്ങൾ: ലക്ഷ്മണൻ നമ്പൂതിരിപ്പാട് (റിട്ട. ഡി.ഇ.ഒ), നാരായണൻ നമ്പൂതിരിപ്പാട് (മേൽശാന്തി ചക്രപാണി ക്ഷേത്രം, കോങ്ങാറ്റ), രുഗ്മിണി അന്തർജനം, സരസ്വതീ അന്തർജനം (റിട്ട. അധ്യാപിക, ഗുരുവായൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ), തങ്കമണി അന്തർജനം, പരേതനായ അഡ്വ. അഗ്നി നമ്പൂതിരിപ്പാട്.