പഴയങ്ങാടി: മാട്ടൂൽ സെൻട്രൽ സ്ട്രീറ്റ് നമ്പർ 23 സി യിലെ മുഹമ്മദ് ഇരിട്ടി (65) നിര്യാതനായി. മാട്ടൂൽ പഞ്ചായത്ത് വാർഡ്13 ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റും മാട്ടൂൽ സി.എച്ച് സെന്റർ കോഓഡിനേറ്ററും മത-സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമാണ്. വർഷങ്ങളോളം ചന്ദിക പത്രത്തിന്റെ ഏജന്റുമായിരുന്നു.
പരേതരായ അബ്ദുൽ ഖാദർ, അലീമ എന്നിവരുടെ മകനാണ്. ഭാര്യ: എം.കെ. ഹഫ്സത്ത്. മക്കൾ: ശാനിഫ്, ശാഹിന, ശമീമ, റിയാസ്, സവാദ്, ഷാമിദ്, സഫ്വാൻ, ഫാത്തിമ, മിസ്രിയ, മിസ്ബാഹ്. മരുമക്കൾ: ഷൗക്കത്ത്, ഷംസീർ, അഫ്സൽ, നവാസ്, അനീസ, സുഹറാബി. സഹോദരങ്ങൾ: അബ്ദുൽഖാദർ, അബ്ദുൽസലാം, ബീഫാത്തു, സുബൈദ, നഫീസ, സൈനബ, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 7.30ന് മാട്ടൂൽ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.