ശ്രീകണ്ഠപുരം: സമസ്ത ജില്ല സീനിയർ മുശാവറ മെംബറും ദീർഘകാലം ശീകണ്ഠപുരം പഴയങ്ങാടി മഹല്ല് ഖത്തീബും മുദർരിസുമായി സേവനമനുഷ്ഠിച്ച എൻ.പി. മുഹമ്മദ് ബാഖവി (82) നിര്യാതനായി. ജംഇയ്യതുൽ മുഅല്ലിമീൻ ശ്രീകണ്ഠാപുരം റേഞ്ച് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താഴെചൊവ്വ, ഐച്ചേരി മഹല്ലിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ഫാത്തിമ. മക്കൾ: ജുവൈരിയ, നൗഫൽ, ശഫീഖ് ബാഖവി, സുഹൈൽ, ജുനൈദ് അശ്അരി, സുഹൈമ. മരുമക്കൾ: അബ്ദുസ്സമദ് ബാഖവി വേശാല, ഹാരിസ് ഇരിക്കൂർ, നബീല (വളക്കൈ), സക്കിയ (ചൊറുക്കള), ജംശീന (ചെങ്ങളായി), അർശിദ (വളക്കൈ).
മയ്യിത്ത് നമസ്കാരം രാവിലെ വ്യാഴാഴ്ച 10ന് ഐച്ചേരി ബദ് രിയ ജുമാ മസ്ജിദിൽ. ഖബറടക്കം 11ന് ശ്രീകണ്ഠാപുരം പഴയങ്ങാടി ഖബർസ്ഥാനിൽ.