കൂത്തുപറമ്പ്: പാട്യംകോങ്ങാറ്റ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപം പുത്തലത്ത് നാണു (93) നിര്യാതനായി. ദീർഘകാലം കൊട്ടയോടിയിലെ ചായക്കട വ്യാപാരിയായിരുന്നു.
ഭാര്യ: യശോദ. മക്കൾ: അനിത (റിട്ട. അധ്യാപിക, സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ), മഹിജ (അയ്യപ്പൻതോട്), പി. ജയ്സൻ (ഇലക്ട്രീഷ്യൻ), പി. ഷജിൽ (സബ് രജിസ്ട്രാർ കുത്തുപറമ്പ്), പരേതയായ സുനിത.
മരുമക്കൾ: സി. നടേശൻ (മാടപ്പീടിക, റിട്ട. അധ്യാപകൻ ടി.എച്ച്.എസ് വടകര), കെ. മോഹനൻ (വ്യാപാരി വേങ്ങാട്), റഷീത (നഴ്സ് ടെലി ആശുപത്രി തലശ്ശേരി), പി.വി. ബിനി (ഹെഡ് അക്കൗണ്ടന്റ്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: പി. നാരായണി, പി. ജാനകി, പരേതരായ മാധവി, ദേവു അച്യുതൻ, ഗോപാലൻ, ശാരദ. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.