ചക്കരക്കല്ല്: സീത്തയിൽ പൊയിൽ പുതിയെരിച്ചാൽ ഇബ്രാഹിം മുസ്ലിയാർ (88) നിര്യാതനായി. മഹല്ല് ഖത്തീബ്, സ്വദർ മുഅല്ലിം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കക്കോത്ത് എൽ.പി സ്കൂൾ മാനേജറാണ്. ഭാര്യ: മറിയം. മക്കൾ: പി.സി. അബ്ദുൽ റസാഖ് (ഇരിവേരി മഹല്ല് വൈസ് പ്രസിഡന്റ്, എസ്.എം.എഫ് മൗവ്വഞ്ചേരി റേഞ്ച് സെക്രട്ടറി), റുഖിയ, സഫിയ, സുഹറ, മുഹമ്മദ് (ഗൾഫ്), മുനീർ (പുതിയതെരു എം.എൽ.പി സ്കൂൾ അറബിക് അധ്യാപകൻ), മുജീബ്, ഖമറുന്നിസ. മരുമക്കൾ: ബൽക്കീസ്, അബ്ദുൽ റഹിമാൻ, അബ്ദുൽ സലാം, സിദ്ദീഖ്, സജീറ, ഖദീജ, ജംഷിയ, അബ്ദുൽ ഖാദർ. സഹോദരങ്ങൾ: പരേതരായ അഹമ്മദ് ഹാജി, ഹസ്സൻ മുസ്ലിയാർ, അബ്ദുല്ല മുസ്ലിയാർ.