ഇരിട്ടി: എടൂരിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കോക്കാട്ടുമുണ്ടയിൽ തോമസിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. കച്ചേരികടവ് വാഴകുന്നേൽ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി, ജോസഫ്, തോമസ്, ജോർജ്, ജോയി, കുട്ടിയച്ചൻ, മേരി, ആന്റോ, ജോണി, ബിനു. മരുമക്കൾ: എൽസി, ഗ്രേസി, ലീലാമ്മ, ജെയ്നമ്മ, ചിന്നമ്മ, റോസിലി, ഷീന, ലാലി, അനിത, പരേതനായ ബാബു വാഴപ്പള്ളി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.45ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.