ഏഴിലോട്: ഉദിനൂക്കാരത്തി തമ്പായി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കീൽ കുഞ്ഞമ്പു. മക്കൾ: വിജയൻ (ടൈലർ, ചെറാട്ട്), മോഹനൻ (വ്യാപാരി, രമ്യ സ്റ്റോർ ഏഴിലോട്), കമലാക്ഷൻ (ടൈലർ, കുഞ്ഞിമംഗലം കൊവ്വപ്പുറം), ഉമേശൻ (ഡ്രൈവർ), രമണി, അശോകൻ (അശ്വിൻ ടീ സ്റ്റാൾ, ഏഴിലോട്), പ്രകാശൻ (ഓർമ ഫാഷൻ, കിഴക്കാനി). മരുമക്കൾ: ലീല, രമ, സതി, ശാന്ത, കരുണാകരൻ (റിട്ട. വലിയവട്ടം ടൈൽസ്, പയ്യന്നൂർ), ഷീബ, നിഷ. സഹോദരങ്ങൾ: നാരായണി (പുറച്ചേരി), കല്യാണി (കണ്ടങ്കാളി), ജാനകി, യശോദ (ഇരുവരും കാരാട്ട്), കമലാക്ഷി (പറമ്പത്ത്), ഭാസ്കരൻ (മുൻ പഞ്ചായത്ത് അംഗം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്, കുഞ്ഞിമംഗലം, സി.പി.എം ലോക്കൽ സെക്രട്ടറി), രാജൻ (ബോബെക്കാരൻ സ്റ്റോർ, കാരാട്ട്), പരേതരായ ഗോവിന്ദൻ, ജനാർദനൻ. സഞ്ചയനം ഞായറാഴ്ച.