Obituary
നടുവനാട്: കണ്ണിക്കരിയിൽ കെ.ടി. ഈസ (78) നിര്യാതനായി. ഭാര്യ: ഉമ്മല്ലി. മക്കൾ: ജമീല, നസീമ, ആയിശ, സമീറ, സത്താർ, ഷക്കീർ, സാജിത, സാബിറ. മരുമക്കൾ: ബഷീർ, സിറാജ്, സൈതലവി, ഹംസ, റഷീദ്, ഖലീൽ, ഷഹീദ, റുബീന.
കേളകം: അടക്കാത്തോട്ടിലെ പരേതനായ മുതുകാട്ടിൽ അബ്രഹാമിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മോളി, തങ്കച്ചൻ, ലാലി, ബെന്നി, ജോയി, ബിനു, പരേതരായ ബാബു, ജോജി. മരുമക്കൾ: പാപ്പച്ചൻ, കുഞ്ഞുമോൾ, ബെന്നി, സിജി, പ്രിയ, റീമ.
ചക്കരക്കല്ല്: കോയ്യോട് കേളപ്പൻ മുക്കിൽ ഹസീന മൻസിൽ പി.പി. മുസ്തഫ (66) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: മുബീന, അഫ്നാസ്, ഷഹബാസ്. മരുമക്കൾ: അഫ്സീർ (ദുബൈ), സന. സഹോദരൻ: നാസിർ.
ചാലാട്: സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചാലാട് ജുമാ മസ്ജിദിനു സമീപം മീത്തലെ പീടികയിൽ ജലീൽ (45) നിര്യാതനായി. പരേതനായ ഷൗക്കത്തലിയുടെയും ഫാത്തിബിയുടെയും മകനാണ്. ഭാര്യ: സാജിദ (കുഞ്ഞിപ്പള്ളി). മക്കൾ: ജസ, ജദീർ. സഹോദരങ്ങൾ: ജസീൽ, ജമീൽ.
ന്യൂമാഹി: പുതിയാണ്ടി വീട്ടിൽ ആസിയ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ന്യൂ മാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
പള്ളൂർ: ഗ്രാമത്തി രാമകൃഷ്ണ സ്കൂളിന് സമീപം ഫെബിനാസിൽ നൗഷാദ് തട്ടാന്റവിട (43) നിര്യാതനായി. കരിപ്പാൽ ബഷീറിന്റെയും തട്ടാന്റവിട ഫാരീദയുടെ മകനാണ്. ഭാര്യ: ഷാനു. മക്കൾ: നാസിം, നസറ, നഹൽ. സഹോദരങ്ങൾ: നിഹാൽ, സമീഹ, ആയിശ, നൗഷത്ത്.
മാത്തിൽ: ആലപ്പടമ്പ് നാർക്കൽ മുണ്ട്യക്ക് സമീപം താമസിക്കുന്ന പ്രശസ്ത തെയ്യം കലാകാരൻ എം. രാമചന്ദ്രൻ പണിക്കർ (70) നിര്യാതനായി. നാഷനൽ ഇൻഷുറൻസ് കമ്പനി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പി.കെ. ഗീത. മക്കൾ: സരിത (ഏഴോം), സ്മിത (വടകര), സംഗീത (മാണിക്കോത്ത്). മരുമക്കൾ: പ്രശാന്ത് (വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട്), രാംലാൽ ഷമ്മി (പോളിടെക്നിക്, കല്യാശ്ശേരി), നിഷാന്ത് (ഹെൽത്ത് ഇൻസ്പെക്ടർ, രാമന്തളി). സഹോദരങ്ങൾ: സത്യഭാമ, ലക്ഷ്മി, പ്രേമ, വിജയൻ, പരേതരായ രാമൻ പണിക്കർ, ചന്തു.
തലശ്ശേരി: കുട്ടിമാക്കൂൽ ഊരാങ്കോട്ട് വായനശാലക്കു സമീപം കണ്ട്യന്റെവിട ഹൗസിൽ കൗസു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: പങ്കജം. മരുമകൻ: കൂരാറ ചന്ദ്രൻ. സഹോദരങ്ങൾ: കണ്ട്യൻ ഗോപി, കരുണൻ, ശാരദ, രോഹിണി, കമല.
തലശ്ശേരി: ചേറ്റംകുന്ന് ഹൈനസിൽ മാളിയേക്കൽ കക്കോട്ട് ആബൂട്ടി (78) നിര്യാതനായി. ചേറ്റംകുന്ന് ഹിലാൽ ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റും വ്യാപാരിയുമായിരുന്നു. ഭാര്യ: പരേതയായ സുഹറ. മക്കൾ: നിയാസ്, ഷാനവാസ്, സർഫറാസ്, സാഹിറ. മരുമക്കൾ: അഫ്സത്ത്, ഫർസീന, ഫാമിയ, റഫീഖ്. സഹോദരങ്ങൾ: ഉസ്മാൻ, റാബിയ, പരേതയായ സബിയ.
പാവന്നൂർ മൊട്ട: ഉരുവച്ചാലിൽ മാവിലാക്കണ്ടി എം. പ്രേമരാജൻ (63) നിര്യാതനായി. എൽ.ഐ.സി ഏജന്റാണ്. ഭാര്യ: പി. ശ്രീജ (എളയാവൂർ പി.എച്ച്.സി). മക്കൾ: ഹൃദുൽ, അഷിക. സഹോദരങ്ങൾ: ഗംഗാധരൻ (സൗദി അറേബ്യ), ഇന്ദിര, അനിത.
പാവന്നൂർ മൊട്ട: കുറുവോട്ടുമൂലയിലെ ചെത്തുതൊഴിലാളി കാമ്പ്രത്ത് ഉണ്ണികൃഷ്ണൻ (46) നിര്യാതനായി. സി.പി.എം കുറ്റ്യാട്ടൂർ സെൻട്രൽ ബ്രാഞ്ച് അംഗമാണ്. പരേതനായ കാമ്പ്രത്ത് നാരായണൻ -ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മകൾ: നർത്തന. സഹോദരങ്ങൾ സാവിത്രി (ആനപ്പീടിക), അജിത (മുട്ടന്നൂർ), ശ്രീജ (കുറ്റ്യാട്ടൂർ ബസാർ), അജിത്ത്, സജിത്ത്.
കോളിത്തട്ട്: അറബിയിലെ രാജു കൊക്കാവള്ളിൽ (70) നിര്യാതനായി. ദീർഘകാലമായി അറബിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ബേബി. മക്കൾ: ബിന്ദു, ബിൻസി, ലിനീഷ്. മരുമക്കൾ: റോയി, സെലിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അറബി അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.