Obituary
തലശ്ശേരി: കിഴക്കേ പാലയാട് കൈരളി വായനശാലക്ക് സമീപം ലക്ഷ്മി നിവാസിൽ നടുക്കണ്ടി ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: കെ.എം. ലക്ഷ്മി. സഹോദരങ്ങൾ: രാധ, രമ, ചന്ദ്രി, വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ.
മാഹി: പന്തക്കൽ പന്തോക്കാട്ടിലെ കൃഷ്ണപുരത്തിൽ തയ്യിൽ കെ.വി. രാഘവൻ (84) നിര്യാതനായി. ഹിന്ദി അധ്യാപകനും പള്ളൂർ സ്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപക മാനേജറുമാണ്.ഭാര്യ: വസന്ത. സഹോദരങ്ങൾ: സുകുമാരൻ (പാനൂർ), വിശ്വനാഥൻ (മൂലക്കടവ്), പരേതരായ മാധവി, കുമാരൻ, ശേഖരൻ, ബാലൻ, രാജൻ, ലീല, ദേവു, നാണു.
മാഹി: പന്തക്കൽ പന്തോക്കാട്ടിലെ കൃഷ്ണപുരത്തിൽ തയ്യിൽ കെ.വി. രാഘവൻ (84) നിര്യാതനായി. ഹിന്ദി അധ്യാപകനും പള്ളൂർ സ്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപക മാനേജറുമാണ്.
ഭാര്യ: വസന്ത. സഹോദരങ്ങൾ: സുകുമാരൻ (പാനൂർ), വിശ്വനാഥൻ (മൂലക്കടവ്), പരേതരായ മാധവി, കുമാരൻ, ശേഖരൻ, ബാലൻ, രാജൻ, ലീല, ദേവു, നാണു.
കല്യാശേരി: പാറക്കടവിലെ മണിയങ്ങാട്ടില്ലത്ത് ദാമോദരൻ നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: ടി.ഐ. വിലിസിനി.മക്കൾ: വിദ്യ, ശ്രീകല, അപർണ, ശ്രീഹരി. മരുമക്കൾ: കുഞ്ഞിക്കല്ലില്ലത്ത് സതീഷ് ചന്ദ്രൻ, എടക്കോത്ത് മല്ലിശ്ശേരി ജയറാം, ഏക്കോട്ടില്ലത്ത് പ്രവീൺ, കുറുങ്ങാട്ടില്ലത്ത് മഞ്ജുഷ.
കല്യാശേരി: പാറക്കടവിലെ മണിയങ്ങാട്ടില്ലത്ത് ദാമോദരൻ നമ്പൂതിരി (82) നിര്യാതനായി. ഭാര്യ: ടി.ഐ. വിലിസിനി.
മക്കൾ: വിദ്യ, ശ്രീകല, അപർണ, ശ്രീഹരി. മരുമക്കൾ: കുഞ്ഞിക്കല്ലില്ലത്ത് സതീഷ് ചന്ദ്രൻ, എടക്കോത്ത് മല്ലിശ്ശേരി ജയറാം, ഏക്കോട്ടില്ലത്ത് പ്രവീൺ, കുറുങ്ങാട്ടില്ലത്ത് മഞ്ജുഷ.
തളിപ്പറമ്പ്: ഞാറ്റുവയൽ കുളത്തിന് സമീപത്തെ പടിഞ്ഞാറേ പുരയിൽ തങ്കമണി (76) നിര്യാതയായി. ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച പി.ടി.എസാണ്. ഭർത്താവ്: കണ്ണൻ. മക്കൾ: ജയ (കുറ്റ്യേരി), സനേഷ് (തളിപ്പറമ്പ്), സജീവൻ (ക്ലർക്ക്, ഏരുവേശ്ശി പഞ്ചായത്ത്). മരുമക്കൾ: രാമകൃഷ്ണൻ (പൊലീസ്, മാങ്ങാട്ട്പറമ്പ്), സുസ്മിത (പാനൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ വലിയന്നൂർ (റിട്ട. റെയിൽവേ), ചന്ദ്രൻ (കണ്ടക്കൈ), മോഹനൻ, വത്സലൻ (സെക്രട്ടറി, മയ്യിൽ കോ-ഒാപ് ബാങ്ക്), പരേതനായ ചന്തുക്കുട്ടി.
പയ്യന്നൂർ: രാമന്തളി കുന്നരുവിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ ടി.വി. ഈശ്വരൻ നമ്പൂതിരി (90) നിര്യാതനായി. യോഗക്ഷേമ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും മൂകാംബിക ക്ഷേത്ര കമ്മിറ്റി പ്രസിഡന്, തിരുവില്ലാം കുന്ന് ശിവക്ഷേത്ര കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: പി.എം. ദേവകി അന്തർജനം (റിട്ട.അധ്യാപിക). മക്കൾ: ടി.വി. ജയശ്രീ (ഇളമ്പച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ), അഡ്വ. ടി.വി. ജയകുമാർ (ഹൈകോടതി, എറണാകുളം). മരുമക്കൾ: എ. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), എം. ഗായത്രിദേവി.
പഴയങ്ങാടി: വെങ്ങര പോസ്റ്റ് ഓഫിസിനു സമീപത്തെ കെ.സി. അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പരേതയായ പുന്നക്കൻ മറിയം. മക്കൾ: അബ്ദുൽ ഖാദർ (മാധ്യമം ഏജന്റ്), ഹനീഫ, ശംസുദ്ദീൻ, അഷ്റഫ്, കുഞ്ഞായിഷ, റഷീദ, സുബൈദ, ഹസീന. മരുമക്കൾ: അബ്ദുൽ ഖാദർ, കാസിം(എട്ടിക്കുളം), ഷിഹാബ് (തളിപ്പറമ്പ്), ഫബീർ (പുതിയങ്ങാടി), നസീറ (മുട്ടം വെള്ളച്ചാൽ).
അലവിൽ: പള്ളിയാംമൂല റേഷൻ പീടികക്ക് സമീപം മറിയാസിൽ ടി.പി. മറിയുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഉമ്മർകുട്ടി. മക്കൾ: ശംസുദ്ദീൻ, ജലീൽ (ജെ.ടി ഫ്രൂട്ട്സ് കണ്ണൂർ), റഷീദ്, സത്താർ, സഹിർ, സുഹറ, റജുല, ജംഷിറ, പരേതനായ നജീബ്. മരുമക്കൾ: സാബിർ, പരേതരായ മൊയ്തു, സിദ്ദീഖ്.
പഴയങ്ങാടി: രാമപുരത്തെ കോറോക്കാരൻ ഗോവിന്ദൻ (71) നിര്യാതനായി. ഭാര്യ: പത്മിനി (കരിവെള്ളൂർ). മക്കൾ: ശ്രുതി, ശ്രീഷിത, അഷിത. മരുമക്കൾ: രൂപേഷ്, വിബിൻ, വിജിത്ത്. സഹോദരങ്ങൾ: ദാമോദരൻ, നാരായണൻ, ചന്ദ്രിക, വിജയൻ, പരേതനായ ചന്ദ്രൻ.
ഇരിട്ടി: വിളക്കോട് ചാക്കാടിലെ ഇടച്ചേരി രാജീവൻ (52) നിര്യാതനായി. വിളക്കോട്ഹാജി റോഡിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പരേതരായ പാലക്ക പെരൂടി ബാലൻ നമ്പ്യാരുടെയും ഇടച്ചേരി പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: കെ.വി. ബിന്ദു (മുഴക്കുന്ന് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സി.പി.എം ചാക്കാട് ബ്രാഞ്ചംഗം, അംഗൻവാടി വർക്കർ, കടുക്കാപ്പാലം). മക്കൾ: അനീഷ് (കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരൻ ഇരിട്ടി), അനൂപ്. മരുമക്കൾ: പ്രനിഷ, റജിഷ്ണ. സഹോദരങ്ങൾ: ചന്ദ്രമതി, സുധാകരൻ, പ്രേമൻ (അറ്റൻഡർ കാക്കയങ്ങാട് മൃഗാശുപത്രി).
പാനൂർ: ഒളവിലം കണ്ണിപ്പൊയിൽ ജാനകി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കോത്ത് ഗോപാലൻ നായർ. മക്കൾ: സാവിത്രി (ബോംബെ), പരേതനായ രാമകൃഷ്ണൻ (അഡ്വ. എം.ആർ. നായർ -ബോംബെ ഹൈകോടതി), ഡോ. ജയരാജൻ (ബോംബെ), വിജയലക്ഷ്മി (അലവിൽ), രാധാകൃഷ്ണൻ (വടകര), ഭാരതി, ശ്രീമതി (റിട്ട. അധ്യാപിക). മരുമക്കൾ: ഗോപിനാഥ് (ബോംബെ), ഷീല, രാജശ്രീ (ബോംബെ), ലീന, രവീന്ദ്രൻ (അഴീക്കോട്), ദേവദാസ് (കൊയിലാണ്ടി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പാനൂർ: ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് മുൻ ജില്ല ട്രഷററുമായ ചിത്രൻ കണ്ടോത്ത് (50) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പാനൂർ ശാഖ എക്സിക്യൂട്ടിവ് അംഗവുമാണ്. പരേതനായ കണ്ടോത്ത് കുമാരന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: പ്രഷീജ. മക്കൾ: വൈഷ്ണ, വൈശാഖ്. മരുമകൻ: ആദർശ് (ഗൾഫ്). സഹോദരങ്ങൾ: സുനിൽകുമാർ, ഫാൻസി സുനേശൻ.
കേളകം: കണിച്ചാർ വയൽപുരയിടത്തിൽ മാത്യുവിന്റെ ഭാര്യ മരിയ (82) നിര്യാതയായി. മക്കൾ: മേഴ്സി, ലില്ലി, ജോസ്, ജെസ്സി, മിനി, ബിനോയ്, സി. നീന, അഭിലാഷ്. മരുമക്കൾ: ബേബി, ജോയ്, സോളി, പയസ്, ബേബി, ഷൈനി, ഷനത.